IndiaLatest

തമിഴ്‌നാട്ടില്‍ വ്യാപക മഴ തുടരുന്നു

“Manju”

ചെന്നൈ: തമിഴ്നാട്ടില്‍ വ്യാപകമായ മഴ തുടരുന്നു. സംസ്ഥാനത്തെ തീരപ്രദേശങ്ങളില്‍ അതിശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് വിവിധ ഇടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കനത്ത മഴയെ തുടര്‍ന്ന് വില്ലുപുരം, അരിയല്ലൂര്‍, കടലൂര്‍, നാഗപട്ടണം എന്നീ നാല് ജില്ലകളിലും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്ക് കിഴക്കന്‍ കാലവര്‍ഷം ശക്തമായതിന് പിന്നാലെയാണ് തമിഴ്നാടിന്റെ വിവിധ മേഖലകളില്‍ ശക്തമായ മഴ തുടര്‍ന്നുകൊണ്ടിരിക്കുന്നത്. കല്ലാറിലും കുനൂരിലും റെയില്‍വേ പാളങ്ങളിലേക്ക് മണ്ണ് ഇടിഞ്ഞ് വീണിരുന്നു. ഇതിന് പിന്നാലെ, നീലഗിരി ട്രെയിന്‍ സര്‍വ്വീസ് നവംബര്‍ 16 വരെ നിര്‍ത്തിവച്ചിരിക്കുകയാണ്.

അതേസമയം, കേരളത്തില്‍ മൂന്ന് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് ഉള്ളത്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.

Related Articles

Back to top button