IndiaLatest

യു.ജി.സിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു

“Manju”

ന്യൂഡല്‍ഹി: യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ (യു.ജി.സി) ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. അജ്ഞാതരെ ടാഗ് ചെയ്തുകൊണ്ടുള്ള നിരവധി പോസ്റ്റുകള്‍ ക​ണ്ടതോടെയാണ് ഹാക്ക് ചെയ്ത വിവരം ശ്രദ്ധയില്‍ പെട്ടത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രാജ്യത്ത് സര്‍ക്കാര്‍ ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കെതിരെ സൈബര്‍ ആക്രമണമുണ്ടാകുന്നത്. രണ്ടു ദിവസങ്ങളിലായി മൂന്ന് സര്‍ക്കാര്‍ അ‌ക്കൗണ്ടുകളാണ് ഹാക്ക് ചെയ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ ഓഫിസിന്റേയും കാലാവസ്ഥ വകുപ്പിന്റേയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തിരുന്നു.

നാല് മണിക്കൂറാണ് അക്കൗണ്ട് ഹാക്കര്‍മാരുടെ കൈയിലായത്. ഹാക്കര്‍മാര്‍ നൂറോളം ട്വീറ്റുകളാണ് യു.പി മുഖ്യമന്ത്രിയുടെ അക്കൗണ്ടില്‍ നിന്നും പോസ്റ്റ് ചെയ്തത്. അടുത്ത 2 മണിക്കൂറിനുള്ളില്‍ കമ്മ്യൂണിറ്റിയിലെ എല്ലാ സജീവ NFT വ്യാപാരികള്‍ക്കും ഞങ്ങള്‍ ഒരു എയര്‍ഡ്രോപ്പ് തുറന്നിരിക്കുന്നു എന്ന അറിയിപ്പ് ലഭിച്ചതോടെയാണ് അക്കൗണ്ട് ഹാക്ക് ചെയ്തതായി മനസിലാക്കിയത്.

സമാനരീതിയിലുള്ള ട്വീറ്റാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ഹാക്കര്‍ ട്വീറ്റ് ചെയ്തത്. രണ്ട് ഹാക്കിങ്ങിനും പിന്നില്‍ ഒരാളായിരിക്കാമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍.

Related Articles

Back to top button