KeralaLatest

കാറുമായി കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു: നിരവധി പേര്‍ക്ക് പരിക്ക്

“Manju”

കോട്ടയം: എംസി റോഡില്‍ കോട്ടയം കുര്യത്ത് കാറുമായി കൂട്ടിയിടിച്ച് കെഎസ്ആര്‍ടിസി ബസ് മറിഞ്ഞു. നിരവധി പേര്‍ക്ക് പരിക്ക്. കാര്‍ യാത്രികന് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസ് യാത്രക്കാര്‍ക്ക് കാര്യമായ പരിക്കില്ല. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം. മൂന്നാറിലേക്ക് പോയ സൂപ്പര്‍ ഫാസ്റ്റ് ബസാണ് കുര്യത്തിനടുത്ത് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അമിത വേഗതയില്‍ വന്ന ബസ് ഇടിയുടെ ആഘാതത്തില്‍ ഒരു വശത്തേക്ക് മറിയുകയായിരുന്നു.

ബസ് യാത്രക്കാര്‍ക്ക് പരിക്കേറ്റെങ്കിലും ആര്‍ക്കും കാര്യമായ പരിക്കില്ല. അതേസമയം കാറിലുണ്ടായിരുന്ന യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടര്‍ന്ന് എംസി റോഡില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു.

Related Articles

Back to top button