KeralaLatest

സ്കൂള്‍ കുട്ടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം;  നാഗാലാന്റ് സ്വദേശി പിടിയില്‍

“Manju”

കൊച്ചി: വൈറ്റിലയില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച നാഗാലാന്‍റ് സ്വദേശിയെ നാട്ടുകാര്‍ പിടികൂടി. സി.കെ. സി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് ഇയാള്‍ ആക്രമിച്ചത്.
സ്കൂളിലെ ഓണാഘോഷം കഴിഞ്ഞു വീട്ടിലേക്ക് പോയ വിദ്യാര്‍ത്ഥി പൊന്നുരുന്നി റെയില്‍പാതയ്ക്ക് സമീപമാണ് ആക്രമിക്കപ്പെട്ടത്. കളരിയഭ്യാസം പഠിച്ചതിനാല്‍ കുട്ടി അക്രമിയെ ചവുട്ടിയതിന് ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
സ്കൂളിന് സമീപമുള്ള കടയിലെ ജീവനക്കാരനായിരുന്നു പിടികൂടിയ അഭയല്‍. ഇയാള്‍ തഞ്ചത്തില്‍ അടുത്തുകൂടി കുട്ടിയെ റെയില്‍പാതയോട് ചേര്‍ന്ന കുറ്റിക്കാട്ടിനകത്തേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമിച്ചത്. കളരി പഠിച്ച കുട്ടി അഭയലിന്റെ കാല്‍മുട്ടില്‍ ആഞ്ഞ് ചവുട്ടുകയായിരുന്നു. കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരും കുട്ടിയുടെ അച്ഛനും സുഹൃത്തുക്കളും ചേര്‍ന്ന് അഭയലിനെ പിടികൂടി കടവന്ത്ര പൊലീസില്‍ ഏല്‍പിച്ചു.

Related Articles

Back to top button