KeralaLatest

ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ;രേഷ്‌മ മറിയം റോയ്

“Manju”

അരുവാപ്പുലം നയിക്കാൻ 21കാരി രേഷ്മ; സംസ്ഥാനത്തെ പ്രായം കുറഞ്ഞ പഞ്ചായത്ത്  പ്രസിഡൻറ് | Madhyamam

ശ്രീജ.എസ്
പത്തനംതിട്ട: ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ക്ക് പിന്നാലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റും സി.പി.എമ്മില്‍നിന്ന്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയായിരുന്നു രേഷ്‌മ മറിയം റോയ്. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാര്‍ഡിലെ സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച രേഷ്‌മ തിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയമാണ് സ്വന്തമാക്കിയത്.

രേഷ്‌മ മത്സരിച്ച 11-ാം വാര്‍ഡ് കഴിഞ്ഞ മൂന്ന് ടേമുകള്‍ തുടര്‍ച്ചയായി കോണ്‍ഗ്രസിനൊപ്പമായിരുന്നു. ഇത്തവണ രേഷ്‌മ കോണ്‍ഗ്രസില്‍ നിന്ന് ഈ സീറ്റ് പിടിച്ചെടുത്തു. 70 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രേഷ്‌മ വിജയിച്ചത്. പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം പഞ്ചായത്തിലാണ് 21-കാരിയായ രേഷ്മ മറിയം റോയ് പ്രസിഡന്റ് പദം അലങ്കരിക്കുക. വളര്‍ന്നുവരുന്ന നേതാവെന്ന നിലയിലും, നേതൃപാടവം കണക്കിലെടുത്തുമാണ് രേഷ്മ മറിയം റോയിയെ പഞ്ചായത്ത് പ്രസിഡന്റാക്കാന്‍ തീരുമാനിച്ചതെന്ന് സി.പി.എം. കോന്നി ഏരിയ സെക്രട്ടറി ശ്യാംലാല്‍ പറഞ്ഞു. തീരുമാനം പാര്‍ട്ടി യോഗത്തില്‍ രേഷ്മയെ ഔദ്യോഗികമായി അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ 21-ാം ജന്മദിനം വരെ കാത്തിരിക്കേണ്ടിവന്ന സ്ഥാനാര്‍ഥിയാണ് രേഷ്‌മ. നവംബര്‍ 18 നാണ് രേഷ്‌മയ്‌ക്ക് 21 വയസ് തികഞ്ഞത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസത്തിനു തൊട്ടുമുന്‍പായിരുന്നു ജന്മദിനം. 21 വയസ് തികഞ്ഞ് തൊട്ടടുത്ത ദിവസമാണ് രേഷ്മ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. കോന്നി വി.എന്‍.എസ്. കോളേജില്‍നിന്ന് ബി.ബി.എ. പൂര്‍ത്തിയാക്കി
യ രേഷ്മ ഡി.വൈ.എഫ്.ഐ. ജില്ലാ കമ്മിറ്റി അംഗവും എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയേറ്റ് അംഗവും സി.പി.എം. ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്.

Related Articles

Back to top button