IndiaLatest

പ്രധാനമന്ത്രി ഓര്‍ത്തഡോക്‌സ് സഭാനേതാക്കളുമായി ചര്‍ച്ചനടത്തി

“Manju”

ഓർത്തഡോക്‌സ് സഭാനേതാക്കളുമായി പ്രധാനമന്ത്രി ചർച്ചനടത്തി | PM Narendra Modi  Orthodox Church

ശ്രീജ.എസ്

ന്യൂഡല്‍ഹി: ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്മാര്‍ മലങ്കരസഭാ തര്‍ക്കത്തില്‍ രമ്യമായ പരിഹാരമുണ്ടാക്കാന്‍ തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച്‌ സിനഡ് സെക്രട്ടറിയും ചെന്നൈ ബിഷപ്പുമായ യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ്, സീനിയര്‍ മെട്രോപ്പൊളിറ്റന്‍ ബിഷപ്പ് തോമസ് മാര്‍ അത്താനാസിയോസ്, ഡല്‍ഹി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോന്‍ മാര്‍ ദെമത്രയോസ് എന്നിവരാണ് മോദിയെ കണ്ടത്. കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയ മിസോറം ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍ പിള്ളയും ചര്‍ച്ചയില്‍ പങ്കെടുത്തു.

സുപ്രീംകോടതിവിധി സഭാ തര്‍ക്കത്തില്‍ നടപ്പാക്കേണ്ട ആവശ്യകത പ്രധാനമന്ത്രിയെ ധരിപ്പിച്ചതായി സഭാധ്യക്ഷന്മാര്‍ പറഞ്ഞു. കോടതിവിധിക്കുപുറത്ത് പരിഹാരമില്ലെന്നും ഇവര്‍ പറഞ്ഞു. സഭ യോജിച്ചുപോകണമെന്നും അതിനുള്ള അടിസ്ഥാനരേഖ സുപ്രീംകോടതി വിധിയാണെന്നും തര്‍ക്കങ്ങളുടെ വിശദമായ പഠനത്തിനുശേഷമുള്ള പരിഹാരമാണെന്നും അദ്ദേഹം പറഞ്ഞു. സഭാധ്യക്ഷന്മാരെ കേട്ട പ്രധാനമന്ത്രി തര്‍ക്കത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞതായാണറിയുന്നത്.

പ്രധാനമന്ത്രി ചൊവ്വാഴ്ച വിഷയത്തില്‍ യാക്കോബായ പ്രതിനിധികളെയും കാണുമെന്ന് പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. കോട്ടയം മെട്രോപൊളിറ്റന്‍ ബിഷപ്പും സിനഡ് സെക്രട്ടറിയുമായ തോമസ് മാര്‍ തിമോത്തിയോസ്, കൊച്ചി ബിഷപ്പ് ജോസഫ് മാര്‍ ഗ്രിഗോറിയസ്, ബിഷപ്പ് കുര്യാക്കോസ് മാര്‍ തിയോറിഫിലോസ് എന്നിവരാണ് പ്രധാനമന്ത്രിയെ കാണുക.

കേരളത്തില്‍ ബി.ജെ.പി.യുടെ അടിത്തറ വിപുലപ്പെടുത്തുന്നതിന് ന്യൂനപക്ഷങ്ങളിലേക്ക് കടന്നുചെല്ലുക എന്ന ലക്ഷ്യവുമായി കത്തോലിക്കാ സഭാധ്യക്ഷന്മാരുമായും പ്രധാനമന്ത്രി ചര്‍ച്ചയ്ക്ക് പദ്ധതിയിട്ടിട്ടുണ്ട് എന്നാണറിയുന്നത്. ജനുവരി രണ്ടാം വാരത്തിലായിരിക്കും കത്തോലിക്ക സഭാനേതാക്കള്‍ പ്രധാനമന്ത്രിയെ കാണുക.

Related Articles

Back to top button