KeralaLatest

ഇംഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടി ചിന്താ ജെറോം

“Manju”

കൊല്ലം: കേരള സര്‍വകലാശാലയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ പി എച്ച്‌ ഡി കരസ്ഥമാക്കി യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോം. കേരള സര്‍വ്വകലാശാല പ്രൊ വൈസ് ചാന്‍സ്ലര്‍ ഡോ. പി.പി. അജയകുമാറിന്റെ മേല്‍നോട്ടത്തിലാണ് ഗവേഷണം പൂര്‍ത്തിയാക്കിയത്. ‘നവലിബറല്‍ കാലഘട്ടത്തിലെ മലയാള കച്ചവട സിനിമയുടെ പ്രത്യയശാസ്ത്രം’ എന്ന വിഷയത്തിലാണ് ചിന്താ ജെറോം ഗവേഷണ പ്രബന്ധം തയ്യാറാക്കിയത്.

യു.ജി.സിയുടെ ജൂനിയര്‍ റിസേര്‍ച്ച്‌ ഫെലോഷിപ്പോടു കൂടിയാണ് (ജെ.ആര്‍.എഫ്) ചിന്താ ജെറോം ഗവേഷണം നടത്തിയിരുന്നത്. കൊല്ലം ഫാത്തിമ മാതാ നാഷണല്‍ കോളേജില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കൊല്ലം കര്‍മ്മല റാണി ട്രെയിനിംഗ് കോളേജില്‍ നിന്നും ബി.എഡ്ഡും പൂര്‍ത്തിയാക്കിയ ശേഷമാണ് ചിന്താ ജെറോം ഗവേഷണം ആരംഭിച്ചത്. കേരള സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം ‘ഇന്‍സ്റ്റിട്യൂട്ട് ഓഫ് ഇംഗ്ലീഷില്‍’ ഗവേഷണം നടത്തിയ ചിന്താ ജെറോം നിലവില്‍ കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണാണ്.

Related Articles

Back to top button