KeralaLatestMalappuram

പുതുവൽസരം :നിയമം ലംഘിച്ച് റോഡിൽ ആഘോഷിച്ചാൽ ലൈസൻസ് കട്ടാകും

“Manju”

പി.വി.എസ്

മലപ്പുറം: നിയന്ത്രണങ്ങൾ തെറ്റിച്ചുള്ള പുതുവത്സരാഘോഷങ്ങൾ റോഡുകളിൽ തടയുന്നതിനായി അടുത്ത ദിവസങ്ങളിൽ കർശന പരിശോധനകൾ നടത്തുമെന്ന് മോട്ടോർ വാഹനവകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് വിഭാഗം അറിയിച്ചു. ജില്ലയിലെ ദേശീയ -സംസ്ഥാന പാതകളിലും ഗ്രാമീണ റോഡുകളിലും രാത്രികാലങ്ങളിൽ പ്രത്യേക സംഘം പരിശോധനകൾക്കായി ഉണ്ടാകും. മദ്യപിച്ചുള്ള ഡ്രൈവിങ്, ഡ്രൈവിങ്ങിനിടെ മൊബൈൽഫോൺ ഉപയോഗം, അമിതവേഗത, മൂന്ന് ആളുകളെ കയറ്റിയുള്ള ഇരുചക്രവാഹന യാത്ര, സിഗ്‌നൽലംഘനം തുടങ്ങിയ നിയമലംഘനങ്ങൾക്ക് പിഴചുമത്തുന്നത് കൂടാതെ ലൈസൻസ് റദ്ദാക്കുന്നതിനും നടപടികളെടുക്കും. രൂപമാറ്റം നടത്തിയ വാഹനങ്ങൾ, അമിതശബ്ദം പുറപ്പെടുവിക്കുന്ന തരത്തിൽ സൈലൻസർ മാറ്റിയിട്ടുള്ള വാഹനങ്ങൾ എന്നിവയുടെ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനും നടപടികളെടുക്കുമെന്നും വാഹന വകുപ്പ് ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. ടി.ജി. ഗോകുൽ അറിയിച്ചു.

Related Articles

Back to top button