KeralaLatest

പന്നിശല്യവും കീടബാധയും; കര്‍ഷകര്‍ പ്രതിസന്ധിയില്‍

“Manju”

ശ്രീകൃഷ്ണപുരം: ചെത്തല്ലൂരിലെ പാടശേഖരങ്ങളില്‍ പന്നിശല്യത്തോടൊപ്പം കീടബാധയും തുടങ്ങിയതോടെ കര്‍ഷകര്‍ ദുരിതത്തില്‍. തച്ചനാട്ടുകര, ആലിപ്പറമ്ബ്, വെള്ളിനേഴി തുടങ്ങിയ കൃഷിഭവനുകളിലുള്‍പ്പെട്ട ചെറുകിട കര്‍ഷകരാണ് കീടബാധകാരണം ഏറെ ദുരിതത്തിലായത്.
ചെത്തല്ലൂര്‍, ആനക്കുഴി പാടം, കൂറ്റമ്പാറ പാടം, തെക്കുമുറി രാമന്‍ തൃക്കോല്‍ പാടം എന്നീ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലാണ് നെല്‍ക്കൃഷിക്ക് ഭീഷണിയായി ഓലചുരുട്ടി പുഴുവിന്റെ ശല്യം രൂക്ഷമായിരിക്കുന്നത്. കീടബാധ മൂലം കൃഷി നാശം നേരിടുന്നതായാണ് കര്‍ഷകരുടെ പരാതി. പുഴുക്കള്‍ ഓലയുടെ മുകള്‍ഭാഗത്ത് എത്തി ഓല ചുരുട്ടി നശിപ്പിക്കുകയാണ്.
പിന്നീട് ഓലയുടെ നിറം മാറുന്നു. ക്രമേണ നെല്ല് നശിക്കുകയാണ് ചെയ്യുന്നതെന്നും നെല്ലില്‍ രണ്ടു മൂന്നുതവണ മരുന്ന് തെളിച്ചെങ്കിലും പരിഹാരമാകുന്നില്ലെന്നും കര്‍ഷകര്‍ പറയുന്നു. തച്ചനാട്ടുകര കൃഷിഭവനില്‍ മാത്രം 50 ഹെക്ടര്‍ നെല്‍ക്കൃഷിയാണ് ഇത്തരത്തില്‍ കീട ബാധ ഭീഷണി നേരിടുന്നത്

Related Articles

Back to top button