KeralaLatest

സ്ത്രീധനം ചോദിച്ചാല്‍ ആ ബന്ധം വേണ്ടെന്നു പറയണം: ഗവര്‍ണര്‍

“Manju”

കൊല്ലം ;ആണ്‍വീട്ടുകാര്‍ സ്ത്രീധനം ചോദിച്ചാല്‍ ആ ബന്ധവുമായി മുന്നോട്ടുപോവില്ലെന്ന് പറയാന്‍ പെണ്‍വീട്ടുകാര്‍ തയ്യാറാവണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കൊല്ലത്ത് മരിച്ച വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഗവര്‍ണര്‍.

സ്ത്രീധനം കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ വിവാഹത്തില്‍ പങ്കെടുക്കില്ലെന്ന് പറയുന്ന സാഹചര്യം ഉണ്ടാവണമെന്നും ഗവര്‍ണര്‍ പറഞ്ഞു.”വിസ്മയ എനിക്ക് മകളെപ്പോലെയാണ്. എന്നെ സംബന്ധിച്ച്‌ കേരളത്തിലെ എല്ലാ പെണ്‍കുട്ടികളും മകളെപ്പോലെയാണ്.”- ഗവര്‍ണര്‍ പറഞ്ഞു.

കേരളത്തില്‍ സ്ത്രീധനത്തിനെതിരെ കൂട്ടായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. സ്ത്രീധനമെന്ന സാമൂഹികതിന്മ തുടച്ചുമാറ്റപ്പെടണം. അതിനായി കേരളത്തിലെ യുവാക്കള്‍ രംഗത്തിറങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Related Articles

Back to top button