International

ഇന്ത്യൻ നാവിക സേനയെ സജ്ജമാക്കാൻ അമേരിക്ക

“Manju”

ന്യൂഡൽഹി : ഇന്ത്യൻ നാവിക സേനയ്ക്ക് തദ്ദേശീയമായി നിർമ്മിച്ച 127 എംഎം മീഡിയം കാലിബർ തോക്കുകൾ നൽകാൻ അമേരിക്ക. നാവിക സേനയുടെ യുദ്ധക്കപ്പലുകളിൽ ഉപയോഗിക്കാനാണ് തോക്കുകൾ കൈമാറുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള 3800 കോടി രൂപയുടെ പ്രതിരോധ കരാറിന്റെ ഭാഗമായിട്ടാണ് ആയുധങ്ങൾ നൽകുന്നത്.

ഇന്ത്യയുമായുള്ള സൈനിക ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടാണ് നീക്കം. പതിനൊന്ന് 127 എംഎം മീഡിയം കാലിബർ തോക്കുകളാണ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അടിയന്തിര ആവശ്യം പരിഗണിച്ച് ആദ്യഘട്ടമായി സ്വന്തം ഇൻവെന്ററിയിൽ നിന്ന് മൂന്ന് കാലിബർ തോക്കുകൾ നൽകാൻ അമേരിക്ക തീരുമാനിക്കുകയായിരുന്നു. ചൈനയുടെ അതൃപ്തിക്കിടയിലാണ് യുഎസിന്റെ നീക്കം.

നാവിക സേനയുടെ യുദ്ധക്കപ്പലുകളിൽ ഘടിപ്പിക്കാനാണ് ഇന്ത്യ ആയുധങ്ങൾ ആവശ്യപ്പെട്ടിരുന്നത്. പുതിയ തോക്കുകളുടെ നിർമ്മാണം പൂർത്തിയാകുന്നതോടെ നിലവിൽ നൽകിയിരിക്കുന്നവ യുഎസ് തിരിച്ചെടുക്കും.

അമേരിക്കൻ കമ്പനിയിൽ നിന്നും അടുത്തിടെ പ്രിഡേറ്റർ ഡ്രോണുകൾ നാവിക സേന ലീസിനെടുത്തിരുന്നു. സമുദ്രാതിർത്തിയിൽ നിരീക്ഷണം ശക്തമാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് യുഎസ് സൈന്യത്തിൽ നിന്നും മീഡിയം കാലിബർ തോക്കുകൾ നാവിക സേന സ്വന്തമാക്കുന്നത്. തോക്കുകളുടെ വരവ് നാവിക സേന കപ്പലുകൾക്ക കൂടുതൽ പോരാട്ട വീര്യം നൽകും. യുദ്ധോപകരണങ്ങളിൽ വിവിധ ലോകരാജ്യങ്ങളുടെ സേനാകപ്പലുകളുമായി കിടപിടിക്കാനും ഇന്ത്യയ്ക്കാവും.

Related Articles

Back to top button