IndiaLatest

കര്‍ഷക സമരത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീംകോടതി

“Manju”

കര്‍ഷക സമരത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതി; ഏഴാം വട്ട ചര്‍ച്ചയും  പരാജയപ്പെട്ടതില്‍ നിരാശ | Daily Indian Herald

ശ്രീജ.എസ്

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക സമരത്തില്‍ ആശങ്ക പ്രകടിപ്പിച്ച്‌ സുപ്രീംകോടതി. പുതിയ കാര്‍ഷിക നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ളതും നിലവിലെ കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ടതുമായ എല്ലാ ഹര്‍ജികളും ജനുവരി 11ന് കേള്‍ക്കുമെന്നും കോടതി വ്യക്തമാക്കി.
പുതിയ കാര്‍ഷിക നിയമങ്ങളുടെ ഭരണഘടനാസാധുത ചോദ്യം ചെയ്തുകൊണ്ട് അഭിഭാഷകനായ എം.എല്‍. ശര്‍മ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം. കൃഷിയെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് ഭരണഘടനാവിരുദ്ധമാണെന്നും ശര്‍മ പറയുന്നു.
കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട നിലവിലെ അവസ്ഥയില്‍ യാതൊരു പുരോഗതിയുമില്ലെന്നും കാര്‍ഷിക നിയമങ്ങളെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ ജനുവരി 11ന് പരിഗണിക്കുമെന്നുമാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്. ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യം തുടങ്ങിയവരായിരുന്നു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

Related Articles

Back to top button