KeralaLatest

കേരളത്തിലേക്ക് പക്ഷിപ്പനി കൊണ്ടുവന്നത് ദേശാടനപ്പക്ഷി :മന്ത്രി കെ രാജു

“Manju”

കേരളത്തിലേക്ക് പക്ഷിപ്പനി കൊണ്ടുവന്നത് ദേശാടനപ്പക്ഷികള്‍: വനം മന്ത്രി കെ  രാജു

ശ്രീജ.എസ്

തിരുവനന്തപുരം: കേരളത്തിലേക്ക് പക്ഷിപ്പനി കൊണ്ടുവന്നത് ദേശാടനപ്പക്ഷി ആണെന്ന് വനം മന്ത്രി കെ രാജു പറഞ്ഞു. ഇതുവരെ ആലപ്പുഴയില്‍ 37,654 പക്ഷികളെ കൊന്നു. നേരത്തെ 23,857 പക്ഷികള്‍ രോഗം വന്നു ചത്തു. കോട്ടയം ജില്ലയില്‍ 7,229 പക്ഷികളെ കൊന്നു. പക്ഷികളെ കൂട്ടത്തോടെ കൊല്ലുന്നത് നാളെ രാവിലെ അവസാനിക്കും. ഇതുവരെ കൊന്നത് താറാവുകളെ മാത്രമാണ്.

രോഗബാധിത പ്രദേശത്തുള്ള മറ്റ് വളര്‍ത്തുപക്ഷികളെക്കൂടി കൊല്ലാനാണ് തീരുമാനം. പക്ഷിപ്പനിക്ക് കാരണമായ H5N8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നും എന്നാല്‍, ജനിതകമാറ്റം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും ജാഗ്രത വേണമെന്നും മന്ത്രി പറഞ്ഞു. കൊന്ന പക്ഷികള്‍ക്കും നേരത്തെ രോഗം വന്നവയ്ക്കും നഷ്ടപരിഹാരം നല്‍കും. കേന്ദ്രസംഘം പ്രധാനമായും വരുന്നത് മനുഷ്യനിലേക്ക് രോഗം പടരാനുള്ള സാധ്യതകള്‍ പരിശോധിക്കാനാണെന്നും മന്ത്രി വ്യക്തമാക്കി

Related Articles

Back to top button