InternationalLatest

ഒമൈക്രോണ്‍ പടരുമ്പോള്‍ പ്രവാസികള്‍ വീണ്ടും ആശങ്കയില്‍

“Manju”

ദുബായ് : വാക്സിന്‍ പോലും ഫലിക്കില്ലെന്ന് പ്രചരണമുള്ള കൊവിഡ് വകഭേദമായ ഒമൈക്രോണ്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും ചില യൂറോപ്യന്‍ രാജ്യങ്ങളിലും കണ്ടെത്തിയതിന് പിന്നാലെ യാത്രാ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ച്‌ ഗള്‍ഫ് രാജ്യങ്ങള്‍.
കൊവിഡ് കാലത്ത് ജോലി നഷ്ടമായി നാട്ടില്‍ തിരിച്ചെത്തിയ പതിനായിരങ്ങളാണ് പൂര്‍വ സ്ഥിതിയിലേക്കു മടങ്ങുന്ന ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ച്‌ പോകാന്‍ ഒരുങ്ങുന്നത്. പുതിയ നിയന്ത്രണങ്ങള്‍ ഇവര്‍ക്ക് തിരിച്ചടിയാവുകയാണ്.
ഇപ്പോഴത്തെ കൊവിഡ് വകഭേദത്തിന് കൂടുതല്‍ പ്രഹരശേഷിയുണ്ടെന്ന മുന്നറിപ്പ് രാജ്യങ്ങളെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ പ്രേരിപ്പിക്കുന്നുണ്ട്. ചെറിയ അളവില്‍ പോലും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ആ രാജ്യത്ത് നിന്നും യാത്രാ വിലക്ക് ഏര്‍പ്പെടുത്തുകയാണ് മറ്റു രാജ്യങ്ങളുടെ ആദ്യ നടപടി. ദക്ഷിണാഫ്രിക്കയില്‍ നിന്നും കഴിഞ്ഞ ദിവസം ബംഗളൂരുവിലെത്തിയ രണ്ടുപേര്‍ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ഇവര്‍ ഇപ്പോള്‍ ക്വാറന്റൈനിലാണുള്ളത്. പുതിയ യാത്രാ നിയന്ത്രണങ്ങള്‍ എപ്പോള്‍ വേണമെങ്കിലും നടപ്പിലാക്കാം എന്നതിനാല്‍ പ്രവാസികള്‍ വലിയ ആശങ്കയിലാണുള്ളത്.
ഒമൈക്രോണ്‍ വകഭേദം പടരുന്ന സാഹചര്യത്തില്‍ ദക്ഷിണാഫ്രിക്ക, നമീബിയ, ബോറ്റ്സ്വാനിയ, സിംബാബ്വേ, മൊസാംബിക്, ലെസോതോ, എസ്വാതിനി എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇ, ഒമാന്‍, സൌദി അറേബ്യ, ബഹ്‌റൈന്‍ എന്നീരാജ്യങ്ങളാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. ഈ രാജ്യങ്ങളില്‍ കഴിഞ്ഞ പതിനാല് ദിവസത്തിനുള്ളില്‍ സന്ദര്‍ശനം നടത്തിയവര്‍ക്കും വിലക്കുണ്ട്

Related Articles

Back to top button