Entertainment

അനൂപ് മേനോൻ നിർമ്മാണ രംഗത്തേക്ക്; ആദ്യ ചിത്രം ‘പത്മ’

“Manju”

നടനും സംവിധായകനുമായ അനൂപ് മേനോൻ നിർമ്മാതാവാകുന്നു. അനൂപ് മേനോൻ സ്‌റ്റോറീസ് എന്ന പേരിലുള്ള നിർമ്മാണ കമ്പനിയുടെ ആദ്യ ചിത്രം ‘പത്മ’ പ്രഖ്യാപിച്ചു.

അനൂപ് മേനോൻ, മഹാദേവൻ തമ്പി, ബാദുഷ എൻ.എം, ദുന്ദു രഞ്ജിവ്, സിയാൻ ശ്രീകാന്ത്, അനിൽ ജി എന്നിവരുടെ പേരുകളാണ് സിനിമയുടെ പ്രധാന അണിയറ പ്രവർത്തകരുടേതായി രേഖപ്പെടുത്തിയിട്ടുള്ളത്. കഥ, തിരക്കഥ എന്നിവക്ക് പുറമേ അനൂപ് മേനോൻ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല.

ചിത്രത്തിലെ രണ്ടു നായകന്മാരിൽ ഒരാൾ അനൂപാണ്. ദശരഥ വർമ്മ എന്ന കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിക്കുക. സംവിധായകൻ രഞ്ജിത് ഒരു മുഴുനീള കഥാപാത്രമാവുന്ന ചിത്രം കൂടിയാണിത്. ‘അയ്യപ്പനും കോശിയും’ സിനിമയിലെ കുര്യൻ എന്ന കഥാപാത്രത്തിന് ശേഷം രഞ്ജിത് വെള്ളിത്തിരയിലെത്തുന്ന ചിത്രം കൂടിയാണ് പത്മ.

Related Articles

Back to top button