Entertainment

ദൃശ്യം കണ്ടപ്പോൾ അത് താൻ സംവിധാനം ചെയ്തിരുന്നെങ്കിൽ എന്ന് രാജമൗലി

“Manju”

മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം കണ്ടപ്പോൾ താനായിരുന്നു അതിന്റെ സംവിധായകനെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ടെന്ന് എസ്. എസ് രാജമൗലി. ദൃശ്യം വളരെ ഇഷ്ടപ്പെട്ട സിനിമയാണെന്നും പ്രത്യേകിച്ച് അതിന്റെ എഴുത്ത് മികച്ചതായിരുന്നുവെന്നും രാജമൗലി പറഞ്ഞു. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയപ്പെട്ട സിനിമകളെ കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദൃശ്യത്തിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും കണ്ടപ്പോൾ, ഞാനായിരുന്നു അതിന്റെ ഡയറക്ടറെങ്കിൽ എന്ന് ചിന്തിച്ചിട്ടുണ്ട്. എനിക്ക് ഭയങ്കര ഇഷ്ടമായി ആ സിനിമ. പ്രത്യേകിച്ചും അതിന്റെ എഴുത്ത് ശരിക്കും ബ്രില്ല്യന്റായിരുന്നു. ഒന്നാം ഭാഗം തന്നെ ഗ്രേറ്റ് ആയിരുന്നു. രണ്ടാം ഭാഗം അതിനേക്കാൾ ത്രില്ലിങ്ങും. അത്തരത്തിലുള്ള ഒരു ഇന്റലിജൻസും ഇമോഷൻസും സിംപ്ലിസിറ്റിയും ആ സിനിമയിൽ കണ്ടത് ഗ്രേറ്റ് ആയിരുന്നു’, എന്നാണ് രാജമൗലി പറഞ്ഞത്.

രാജമൗലി സംവിധാനം ചെയ്ത പുതിയ ചിത്രം ആർആർആർ (രുഗ്രം രണം രുധിരം) തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇന്നലെയാണ് ചിത്രം റിലീസ് ചെയ്തത്. ബാഹുബലിയ്‌ക്ക് ശേഷം രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രമാണിത്. രാം ചരൺ, ജൂനിയർ എൻടിആർ, ആജയ് ദേവ്ഗൺ, ശ്രീയ ശരൺ, ആലിയഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

Related Articles

Back to top button