KeralaLatest

മധ്യസ്ഥനായി ചെന്ന‍ 51കാരന് കുത്തേറ്റ് ദാരുണാന്ത്യം

“Manju”

തൃശൂര്‍ : വലപ്പാട് അയല്‍വാസിയുടെ വീട്ടില്‍ തര്‍ക്കം തീര്‍ക്കാന്‍ ഇടപ്പെട്ട അന്‍പത്തിയൊന്നുകാരന്‍ കുത്തേറ്റു മരിച്ചു. അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.
വലപ്പാട് കോതകുളം പള്ളിത്തറ കോളനിയില്‍ ഇന്നലെ രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം. ഏങ്ങണ്ടിയൂര്‍ സ്വദേശി ജോഷിയാണ് കൊല്ലപ്പെട്ടത്. ഭാര്യ വീട്ടില്‍ വിരുന്നു വന്നതായിരുന്നു ജോഷി.
തൊട്ടടുത്ത വീട്ടില്‍ തര്‍ക്കവും ബഹളവും കണ്ടപ്പോള്‍ മധ്യസ്ഥം പറയാന്‍ പോയതായിരുന്നു. ഇതിനിടെയാണ്, അയല്‍വാസിയായ സനത് ജോഷിയെ കുത്തിയത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ പിന്നീട് പൊലീസ് പിടികൂടി.
വാടക വീട്ടില്‍ താമസക്കാരനായിരുന്നു സനത്. നാലു മാസം മുമ്പാണ് കോളനിയില്‍ എത്തിയത്. ഇരുപത്തിയൊന്നു വയസാണ് പ്രതിക്ക്. അമ്മയും ഭാര്യയും തമ്മിലുണ്ടായ വഴക്കിനിടയ്ക്കാണ് ജോഷി ഇടപ്പെട്ടത്.
ഇതില്‍ അരിശംപൂണ്ടാണ് കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി. വീട്ടില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടെന്ന് നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. പ്രതിയെ കോടതിയില്‍ ഹാജരാക്കും.

Related Articles

Back to top button