India

സ്റ്റീപ്പിൾ ചേസിൽ ഇടംപിടിച്ച് ഇന്ത്യ; വെള്ളി മെഡൽ വിട്ടുകൊടുക്കാതെ അവിനാഷ് സാബ്

“Manju”

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ മെഡൽവേട്ട തുടർന്ന് ഇന്ത്യ. പുരുഷന്മാരുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ അവിനാഷ് സാബ്ലേ വെള്ളി മെഡൽ നേടി. ഇന്ത്യയ്‌ക്ക് ആദ്യമായാണ് കോമൺവെൽത്ത് ഗെയിംസിൽ സ്റ്റീപ്പിൾ ചേസ് വിഭാഗത്തിൽ മെഡൽ ലഭിക്കുന്നത്.

കഴിഞ്ഞ പത്ത് തവണ നടന്ന കോമൺവെൽത്ത് മത്സരത്തിലും ആദ്യമൂന്ന് സ്ഥാനങ്ങളും കരസ്ഥമാക്കിയിരുന്നത് കെനിയയുടെ താരങ്ങളാണ്. എട്ട് മിനിറ്റും 11 സെക്കൻഡും സമയമെടുത്താണ് അവിനാഷ് 3000 മീറ്റർ സ്റ്റീപ്പിൾ ചേസ് പൂർത്തിയാക്കിയത്. ഈ വർഷം തുടക്കത്തിൽ നടന്ന റബാറ്റ് ഡയമണ്ട് ലീഗിൽ അവിനാഷ് രേഖപ്പെടുത്തിയ 8:12 എന്ന റെക്കോർഡ് തിരുത്തിക്കൊണ്ടായിരുന്നു ബർമിംഗ്ഹാമിലെ പ്രകടനം. കെനിയയുടെ അബ്രഹാം കിബിവോട്ടാണ് അവിനാഷിനെ മറികടന്ന് ബർമിംഗ്ഹാമിൽ സ്വർണം നേടിയത്. വെറും 0.05 സെക്കൻഡിനായിരുന്നു അവിനാഷിന് സ്വർണം നഷ്ടപ്പെട്ടത്. കെനിയയുടെ തന്നെ അമോസ് സെറെം ഈ ഇനത്തിൽ വെങ്കലവും നേടി.

കഴിഞ്ഞ മാസം ഒറിഗോണിൽ നടന്ന ലോക അത്‌ലിറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ 11-ാം സ്ഥാനത്തായിരുന്നു അവിനാഷ് സാബ്ലേ. എന്നാൽ ബർമിംഗ്ഹാമിൽ ദേശീയ റെക്കോർഡ് തിരുത്തിയ പ്രകടനം കാഴ്ചവെക്കാൻ അവിനാഷിന് കഴിഞ്ഞു. സ്റ്റീപ്പിൽ ചേസിൽ ആദ്യമായാണ് ഇന്ത്യയ്‌ക്ക് കോമൺവെൽത്ത് മെഡൽ ലഭിക്കുന്നത് എന്നതിനാൽ ചരിത്രം തിരുത്തിയ അവിനാഷിന്റെ പ്രകടനത്തിന് അഭിനന്ദന പ്രവാഹം തുടരുകയാണ്. രാഷ്‌ട്രപതി ദ്രൗപദി മുർമുവും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറും അവിനാഷിനെ അഭിനന്ദനമറിയിച്ചിരുന്നു.

Related Articles

Back to top button