InternationalLatest

മാസ ശമ്പളം19 ലക്ഷം രൂപ; പാസാവേണ്ടത് ഒരു ‘ഈച്ച’ പരീക്ഷണം

“Manju”

 

ബ്രട്ടീഷ് രാജകൊട്ടാരത്തിലെ ജോലി മിക്കവരുടെയും സ്വപ്‌നമാണ്. വേതനം കൊണ്ടും ജീവിതം കൊണ്ടും ഇവിടുത്തെ തൊഴിലാളികളുടെ ജീവിത നിലവാരവും രാജകീയമാണ്. ശുചീകരണ തൊഴിൽ മുതൽ മുകളിലോട്ടുളള ഇവിടുത്തെ ഓരോ ജോലിയും കാത്തിരിക്കുന്നത് ആയിരങ്ങളാണ്. ശുചീകരണ തൊഴിലാളിക്ക് പോലും ഇവിടെ ശമ്പളം 19 ലക്ഷം രൂപയാണ്. പക്ഷെ ഇവിടെ ജോലി കിട്ടാൻ അല്പം പ്രയാസവുമാണ്. കേട്ടാൽ വളരെ എളുപ്പവും എന്നാൽ തോൽക്കാൻ സാദ്ധ്യത കൂടുതലുളളതുമായ ഒരു പരീക്ഷയിലൂടെ കടന്നുപോയാൽ മാത്രമെ ഈ ജോലി കിട്ടുകയുള്ളൂ.

മികച്ച തൊഴിലാളികളിൽ വൈദഗ്ധ്യമുളള ആളുകൾക്കാണ് സാധാരണ ഈ ജോലി ലഭിക്കുന്നത്. ഇവിടുത്തെ റിക്രൂട്ട്‌മെന്റ് വിഭാഗം മേധാവി പറയുന്നതനുസരിച്ച് ഒരു ഹാളിലേക്ക് ഉദ്യോഗാർഥിയെ കൂട്ടിക്കൊണ്ടു വരും. ഇവിടെയാണ് വളരെ വിചിത്രമായ പരീക്ഷണങ്ങൾ നടക്കുന്നത്. ഇവിടെ ഒരു ചത്ത ഈച്ചയോ മറ്റേതെങ്കിലും ചെറു പ്രാണിയോ ഉണ്ടാവും. ഇവിടുത്തെ അടുപ്പിന്റെ അരികിലോ കാർപ്പെറ്റിലോ ആവും ആ ചത്ത പ്രാണി.

പരീക്ഷയ്‌ക്കെത്തുന്നവരെ ചത്ത പ്രാണി ഇരിക്കുന്ന ഇടത്തേക്ക് കൊണ്ടുപോകും. എന്തിനാണെന്ന് പറയില്ല. അടുപ്പിലേക്ക് ശ്രദ്ധ തിരിക്കും. അതിനിടയിൽ ആൾ പ്രാണിയെ കണ്ടെത്തിയിരിക്കണം. കണ്ടെത്തുന്ന 10 പേരിൽ ഒരാൾ ആപ്രാണിയെ എടുത്ത് മാറ്റും..അയാളെയാകും ഹൗസ് കീപ്പർ എന്ന തൊഴിലിന് തെരഞ്ഞെടുക്കുക. ഏറ്റവും ഒടുവിൽ ഇവിടെ ജോലിയ്‌ക്കെത്തിയ ആൾ കഴിഞ്ഞ ഒക്ടോബറിലാണ് നിയമിതനായത്. 19 ലക്ഷം രൂപയാണ് ഇയാളുടെ ശമ്പളം.

Related Articles

Back to top button