InternationalLatest

പൊലീസ് നായയെ കടിച്ചതിന് കേസടുത്തു

“Manju”

ഒരു തര്‍ക്കം നടക്കുന്നുണ്ടെന്ന് ആരോ വിളിച്ച്‌ പറഞ്ഞ് അര്‍ധരാത്രി ഒാടിയെത്തിയതാണ് പൊലീസ്. പൊലീസെത്തിയപ്പോള്‍ കണ്ടത് രണ്ട് യുവാക്കളും ഒരു യുവതിയും തമ്മില്‍ പൊരിഞ്ഞതല്ല്.പിടിച്ചുമാറ്റാന്‍ നോക്കിയപ്പോള്‍ പൊലീസിനും കിട്ടി മൂക്കിനിട്ടൊരു ഇടി. മനുഷ്യന്‍മാര്‍ തമ്മിലുള്ള തര്‍ക്കമല്ലെയെന്ന് കരുതി മാറിനിന്ന് കാഴ്ചകണ്ട പൊലീസ് നായയെയും യുവാക്കള്‍ വെറുതെവിട്ടില്ല. അരിശം മൂത്ത ഒരാള്‍ പൊലീസ് നായയെ പിടിച്ച്‌ കടിച്ചു.സംഭവം നടക്കുന്നത് അങ്ങ് ജര്‍മനിയിലാണ്. 29 വയസ്സുള്ള രണ്ട് യുവാക്കളും 35 വയസുകാരിയായ ഒരു യുവതിയും തമ്മിലുള്ള തര്‍ക്കം തീര്‍ക്കാന്‍ പോയതായിരുന്നു പൊലീസ്.

ഒടുവില്‍ മൂന്നു പേരെയും അറസ്റ്റ് ചെയ്ത് ഒരു രാത്രി മുഴുവന്‍ തടവിലാക്കിയാണ് ‘ലഹളക്കാരെ’ പൊലീസ് ശാന്തരാക്കിയത്. ആക്രമണത്തില്‍ കടിയേറ്റ പൊലീസ് നായക്ക് മുറിവേറ്റിട്ടില്ല. മൂക്കിന് ഇടികൊണ്ട പൊലീസുകാരന് ചെറിയ പരിക്കുണ്ട്.

Related Articles

Back to top button