LatestThiruvananthapuram

ജില്ലാ പഞ്ചായത്ത്; സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു

“Manju”

ജ്യോതിനാഥ് കെ പി

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലേക്കുള്ള വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങളെ തെരഞ്ഞെടുത്തു. വിശദാംശങ്ങള്‍ ചുവടെ.

ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

ഷൈലജാ ബീഗം (എക്സ് ഒഫീഷ്യാ) (കിഴുവിലം)
കെ.ഷീല കുമാരി(വെഞ്ഞാറമൂട്)
കെ.വി ശ്രീകാന്ത്(കരകുളം)
സി.കെ വത്സലകുമാര്‍(കാഞ്ഞിരംകുളം)
സോഫി തോമസ്(പാലോട്)

വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

സുനിത.എസ് (ആനാട്)
ഗീത നസീര്‍(ചെമ്മരുതി)
കെ. വേണുഗോപാലന്‍ നായര്‍(മുദാക്കല്‍)
ആര്‍. സുഭാഷ്(ചിറയിന്‍കീഴ്)
ശശിധരന്‍ നായര്‍(വെള്ളനാട്)

പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി

എ. മിനി(ആര്യനാട്)
ബിന്‍ഷ ബി ഷറഫ്(കല്ലറ)
വി. പ്രിയദര്‍ശിനി(മണമ്പൂര്)
എം. ജലീല്‍(മുരുക്കുംപുഴ)
വിനോദ് (ബാലരാമപുരം)

ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി

വി.ആര്‍ സലൂജ(പാറശ്ശാല)
ഭഗത് റൂഫസ് (വെങ്ങാനൂര്‍)
ബേബി സുധ(നാവായിക്കുളം)
രാധിക വി(പൂവച്ചല്‍)
ആര്‍.കെ അന്‍സജിതാ റസല്‍(വെള്ളറട)

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി

സൂര്യ എസ് പ്രേം(മര്യാപുരം)
രാധാകൃഷ്ണന്‍ നായര്‍ ബി(പള്ളിച്ചല്‍)
ഉനൈസ അന്‍സാരി(കണിയാപുരം)
വി.എസ് ബിനു(കുന്നത്തുകാല്‍)
ഗിരികൃഷ്ണന്‍(കിളിമാനൂര്‍)

ഹരിത ഓഡിറ്റിന് തുടക്കം

സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ഓഡിറ്റ് നടത്തി ഗ്രീന്‍ സര്‍ട്ടിഫിക്കേഷനും ഗ്രേഡും നല്‍കുന്ന പ്രവര്‍ത്തനത്തിന് തുടക്കമായി. മേയര്‍ ആര്യ രാജേന്ദ്രന്‍, പബ്ലിക് ഓഫീസിലെ പഞ്ചായത്ത് ഡയറക്ടറേറ്റില്‍ ആദ്യ പരിശോധന നടത്തിക്കൊണ്ട് സര്‍ക്കാര്‍ ഓഫീസുകളുടെ ഹരിത ഓഡിറ്റിന് തുടക്കമിട്ടു. സ്വന്തം വീടും ഓഫീസും പൊതുയിടങ്ങളും വൃത്തിയായി സൂക്ഷിക്കുകയെന്നത് ഓരോ വ്യക്തിയുടെയും ഉത്തരവാദിത്തമാണെന്നും ആ ഉത്തരവാദിത്തം നിറവേറ്റുമ്പോഴാണ് നല്ല രീതിയിലുള്ള സമൂഹം യാഥാര്‍ഥ്യമാകുന്നതെന്നും മേയര്‍ പറഞ്ഞു. ചടങ്ങില്‍ പഞ്ചായത്ത് ഡയറക്ടര്‍ പി.കെ.ജയശ്രീ അധ്യക്ഷത വഹിച്ചു. നൂറില്‍ നൂറു മാര്‍ക്കും നേടി പഞ്ചായത്ത് ഡയറക്ടറേറ്റ് എ ഗ്രേഡ് ഹരിത ഓഫീസായി.

ഹരിത കേരളം മിഷനും ശുചിത്വ മിഷനും സംയുക്തമായാണ് ഹരിത ഓഡിറ്റിന് നേതൃത്വം നല്‍കുന്നത്. സംസ്ഥാനത്ത് 10,000 ഓഫീസുകളെ ഹരിത ഓഫീസുകളായി മാറ്റാനാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയില്‍ 1,300 സര്‍ക്കാര്‍ ഓഫീസുകളില്‍ ഹരിത ഓഡിറ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നതെന്നു ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി.ഹുമയൂണ്‍ പറഞ്ഞു. ആരോഗ്യ വകുപ്പ്,തദ്ദേശഭരണ വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്,ഗ്രാമവികസന വകുപ്പ് തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് ഹരിത ഓഡിറ്റ് പരിശോധന നടത്തുന്നത്. ഹരിത പരിശോധനയില്‍ ലഭിക്കുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് നല്‍കിയാണ് ഓഫിസുകള്‍ക്ക് ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നത്.

പഞ്ചായത്ത് ഡയറക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് അഡീഷണല്‍ ഡയറക്ടര്‍ എം.പി.അജിത് കുമാര്‍, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ജി.ഹരികൃഷ്ണന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി.ഹുമയൂണ്‍, ശുചിത്വ കേരളം മിഷന്‍ ജില്ലാ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ ഷീബ പ്യാരെലാല്‍, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ജില്ലാ/തദ്ദേശഭരണ സ്ഥാപനതല സര്‍ക്കാര്‍ ഓഫീസുകളുടെ ഹരിത ഓഡിറ്റ് പരിശോധനയുടെ ഉദ്ഘാടനം ഇന്ന്(ജനുവരി) 12 അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ നിര്‍വഹിക്കും. ജില്ലയിലെ ഹരിത ഓഡിറ്റ് പ്രവര്‍ത്തനങ്ങള്‍ ജനുവരി 20 ന് അവസാനിക്കും.

സ്പോട്ട് അഡ്മിഷന്‍

അരുവിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍ വസ്ത്ര നിര്‍മ്മാണം, അലങ്കാരം, രൂപകല്‍പ്പന, വിപണനം എന്നീ സര്‍ട്ടിഫിക്കറ്റ് കോഴ്സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. രണ്ടുവര്‍ഷമാണ് കോഴ്സ് ദൈര്‍ഘ്യം. പ്രായപരിധിയില്ല. അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സി. ആറ് ആഴ്ച നീണ്ടു നില്‍ക്കുന്ന ഇന്‍ഡസ്ട്രി ഇന്റേണ്‍ഷിപ്പ്, വ്യക്തിത്വ മികവും ഇംഗ്ലീഷ് ഭാഷാ നൈപുണ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനവും കോഴ്സിനോടൊപ്പം ലഭിക്കും. താത്പര്യമുള്ളവര്‍ ജനുവരി 11, 12, 13 തീയതികളില്‍ നെടുമങ്ങാട് സര്‍ക്കാര്‍ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ നടക്കുന്ന സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9746407089, 9074141036.

സൗജന്യ ചികിത്സ

സ്ത്രീകള്‍ക്ക് ആര്‍ത്തവ സംബന്ധമായി ഉണ്ടാകുന്ന അമിത രക്തസ്രാവത്തിന് തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ സൗജന്യ ചികിത്സ ലഭ്യമാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ചികിത്സ വേണ്ടവര്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളില്‍ രാവിലെ എട്ടുമണി മുതല്‍ ഉച്ചയ്ക്ക് 12.30വരെ റിസര്‍ച്ച് ഒ.പിയുമായി(ഒ.പി. നമ്പര്‍ 1) ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446511932.

സീറ്റ് ഒഴിവ്

പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള മരിയാപുരം ഗവ.ഐ.ടി.ഐ യില്‍ എന്‍.സി.വി.ടി അംഗീകാരമുള്ള കാര്‍പ്പന്റെര്‍ ട്രേഡില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷന്‍ നടത്തുന്നു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അപേക്ഷിക്കാം. പരിശീലന കാലയളവില്‍ പഠനയാത്ര, സ്‌റ്റൈപന്റെ്, ലംപ്സം ഗ്രാന്‍ഡ്,ഉച്ചഭക്ഷണം, പോഷകാഹാര പദ്ധതി, യൂണിഫോം അലവന്‍സ് എന്നിവ ലഭിക്കും. അഡമിഷന്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 04712234230,9605235311.

വൈദ്യുതി മുടങ്ങും

തൈക്കാട് ഇലക്ട്രിക്കല്‍ സെക്ഷനു കീഴില്‍ ഗ്രാമം 1,ഗ്രാമം 2 എന്നീ പ്രദേശങ്ങളില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഇന്ന് (12 ജനുവരി) രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് അഞ്ചുവരെ വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.

Related Articles

Back to top button