IndiaLatest

യുഡിഎഫിന്റെ കേരള യാത്ര ഫെബ്രുവരി ഒന്നിന്; ചെന്നിത്തല നയിക്കും

“Manju”

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഫെബ്രുവരി ഒന്നു മുതല്‍ കേരള യാത്ര നടത്താന്‍ യുഡിഎഫ് തീരുമാനിച്ചു. സംസ്ഥാനത്തെ 140 മണ്ഡലങ്ങളലൂടെയും പര്യടനം നടത്തും. മുന്നണി വിപുലീകരണ ചര്‍ച്ചകള്‍ യോഗത്തില്‍ ചര്‍ച്ചയായില്ല. സംഘടനാ ദൌര്‍ബല്യം പരിഹരിക്കുമെന്ന് കോണ്‍ഗ്രസ് ഘടക കക്ഷികള്‍ക്ക് ഉറപ്പ് നല്‍കി. പ്രതിപക്ഷ നേതാവ് നയിക്കുന്ന യാത്രയില്‍ കക്ഷി നേതാക്കള്‍ പങ്കെടുക്കും. വിഡി സതീശനാണ് കേരള യാത്രയുടെ കണ്‍വീനര്‍. യാത്ര സംബന്ധിച്ച്‌ സമുദായ നേതാക്കളുമായി യുഡിഎഫ് ആശയ വിനിമയം നടത്തിയിട്ടുണ്ട്.
പി സി ജോര്‍ജിന്റെ മുന്നണി പ്രവേശനം ചര്‍ച്ചയായില്ല. എന്‍സിപിയുടെ തീരുമാനം അറിഞ്ഞ ശേഷം മാത്രം വിപുലമായ ചര്‍ച്ച നടത്തിയാല്‍ മതിയെന്നാണ് നേതാക്കള്‍ക്കിടയിലെ ധാരണ. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം മാറ്റങ്ങളുണ്ടാകുമെന്ന് പറഞ്ഞിരുന്നു. ഇത് ദൃശ്യമല്ലെന്ന് യുഡിഎഫ് യോഗത്തില്‍ ആര്‍എസ്പി അടക്കമുള്ളവര്‍ പരാതിപ്പെട്ടു. എഐസിസി റിപ്പോര്‍ട്ടിന് ശേഷം മാറ്റങ്ങള്‍ ഉണ്ടാകുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ആരെയും ഉയര്‍ത്തികാട്ടില്ല. പ്രകടന പത്രിക തയ്യാറാക്കാനായി ബെന്നി ബെഹനാന്റെ നേതൃത്തില്‍ പ്രത്യേക സമിതിക്ക് രൂപം നല്‍കി.

Related Articles

Back to top button