IndiaLatest

അസം നിയമസഭാ തെരഞ്ഞെടുപ്പില്‍ 100 സീറ്റുകളില്‍ ബിജെപി വിജയിക്കുമെന്ന് ജെ പി നദ്ദ

“Manju”

ദിസ്പൂര്‍: അസമില്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് ബിജെപി ദേശീയാദ്ധ്യക്ഷന്‍ ജെ പി നദ്ദ. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അസമിലെ 126 സീറ്റുകളില്‍ 100 സീറ്റുകളും ബിജെപി നേടുമെന്ന് ജെ പി നദ്ദ പറഞ്ഞു.
അസം പ്രക്ഷോഭ സമയത്ത് അടല്‍ ബിഹാരി വാജ്‌പേയ് പാര്‍ലമെന്റിന് അകത്തും പുറത്തും ഉന്നയിച്ച മുദ്രാവാക്യങ്ങള്‍ രാജ്യമൊട്ടാകെ അലയടിക്കുകയാണെന്നും അസമിന്റെ വികസനത്തിനായാണ് ബിജെപി പ്രവര്‍ത്തിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ബോഡോ കരാറില്‍ ഒപ്പുവെച്ചതോടെ അഞ്ചു പതിറ്റാണ്ടുകള്‍ നീണ്ട പ്രശ്‌നത്തിനാണ് പരിഹാരമായതെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button