KeralaLatestThiruvananthapuram

നിയമസഭാ മാധ്യമ അവാർഡ് 2020 പ്രഖ്യാപിച്ചു

“Manju”

ജ്യോതിനാഥ് കെ പി
തിരുവനന്തപുരം : വിവിധ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തുന്ന മാധ്യമ സൃഷ്ടികൾക്കായി കേരള നിയമസഭ ഏർപ്പെടുത്തിയ മാധ്യമ അവാർഡിന്റെ 2020 വർഷത്തെ ജേതാക്കളെ പ്രഖ്യാപിച്ചു. ആർ.ശങ്കരനാരായണൻ തമ്പി, ഇ.കെ.നായനാർ, ജി.കാർത്തികേയൻ എന്നിവരുടെ പേരിലുള്ളതാണ് അച്ചടി-ദൃശ്യ മാധ്യമ വിഭാഗങ്ങളിലെ അവാർഡുകൾ. അൻപതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് ഓരോ അവാർഡും.
ആർ.ശങ്കരനാരായണൻ തമ്പി നിയമസഭാ മാധ്യമ അവാർഡ് അച്ചടി മാധ്യമ വിഭാഗത്തിൽ രാഷ്ട്രദീപികയിലെ റെജി ജോസഫിനാണ്. ഗോത്രമക്കൾക്ക് പുതിയ പാഠങ്ങൾ എന്ന സൃഷ്ടിക്കാണ് പുരസ്‌കാരം. ദൃശ്യ മാധ്യമ വിഭാഗത്തിൽ കൈരളി ന്യൂസിലെ ബിജു മുത്തത്തിക്കാണ് അവാർഡ്. കേരള എക്‌സ്പ്രസ്-നിഴൽ ജീവിതം എന്ന പരിപാടിക്കാണ് അവാർഡ്.
ഇ.കെ.നായനാർ നിയമസഭാ മാധ്യമ അവാർഡ് അച്ചടി മാധ്യമ വിഭാഗത്തിൽ സമകാലിക മലയാളം വാരികയിലെ പി.എസ്.റംഷാദിനാണ്. മുസ്ലിം ആൺകുട്ടികൾ പഠിച്ച് മതിയായോ എന്ന ലേഖനത്തിനാണ് പുരസ്‌കാരം. അച്ചടി വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശം ദീപികയിലെ റിച്ചാർഡ് ജോസഫിനാണ് സ്‌ക്രീനിൽ കുരുങ്ങുന്ന കുട്ടികൾ എന്ന ലേഖന പരമ്പരക്കാണ് പുരസ്‌കാരം. ദൃശ്യ മാധ്യമ വിഭാഗത്തിൽ മാതൃഭൂമി ന്യൂസിലെ ഡി.പ്രമേഷ്‌കുമാറിനാണ് പുരസ്‌കാരം. സംസ്ഥാനത്ത് ഫെർട്ടിലിറ്റി ക്ലിനിക്കുകളുടെ മറവിൽ പ്രവർത്തിക്കുന്ന അനധികൃത അണ്ഡവിൽപനാ റാക്കറ്റിനെക്കുറിച്ചുള്ള പരമ്പരക്കാണ് അവാർഡ്. ദൃശ്യമാധ്യമ വിഭാഗത്തിൽ പ്രത്യേക ജൂറി പരമാർശം ജീവൻ ടി.വിയിലെ സുബിത സുകുമാറിനാണ്.
വികസനത്തിന്റെ മായക്കാഴ്ചകളിൽ ഒരു ചേരിക്കാഴ്ച (ഡോക്യുമെന്ററി)യ്ക്കാണ് പുരസ്‌കാരം.
ജി.കാർത്തികേയൻ നിയമസഭാ മാധ്യമ അവാർഡ് അച്ചടി മാധ്യമ വിഭാഗത്തിൽ പ്രത്യേക ജൂറി പരാമർശം മെട്രോവാർത്തയിലെ എം.ബി.സന്തോഷിനാണ്. ജനാധിപത്യ ശ്രീകോവിലിലെ വേറിട്ട കാഴ്ചകൾ എന്ന പരമ്പരയ്ക്കാണ് പുരസ്‌കാരം. ദൃശ്യമാധ്യമ വിഭാഗത്തിൽ മാതൃഭൂമി ന്യൂസിലെ ആർ.ശ്രീജിത്തിനാണ് പുരസ്‌കാരം. ലോ മേക്കിംഗ് എക്‌സർസൈസസ് എന്ന പരിപാടിക്കാണ് പുരസ്‌കാരം.

Related Articles

Back to top button