LatestThiruvananthapuram

ഡ്രൈവിംഗ് ലൈന്‍സന്‍സ് പുതുക്കാന്‍ പുതിയ മാനദണ്ഡവുമായി മോട്ടോര്‍ വാഹന വകുപ്പ്

“Manju”

തിരുവനന്തപുരം ;കേരള മോട്ടോര്‍ വാഹന വകുപ്പ് മാറ്റത്തിനൊരുങ്ങുകയാണ്. ഇപ്പോള്‍ എല്ലാത്തരം സേവനങ്ങളും ഓണ്‍ലൈന്‍ വഴിയാക്കിയിരിക്കുകയാണ്. പുതിയതായി ലൈസന്‍സ് പുതുക്കാനും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്‌. കേരള പോലീസ് ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

“ഡ്രൈവിങ്ങ് ലൈസന്‍സിന്റെ കാലാവധി അവസാനിച്ചാല്‍ ഒരു വര്‍ഷത്തിനകം പിഴ ഇല്ലാതെ ഇത് പുതുക്കാന്‍ സാധിക്കും. ഒരു വര്‍ഷം കഴിഞ്ഞ് പോയാല്‍ പിന്നെ പുതിയ ലൈസന്‍സ് എടുക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വേണം ഇത് പുതുക്കാം. അഞ്ച് വര്‍ഷം വരെ ലൈസന്‍സിലെ പാര്‍ട്ട്-2 ആയ റോഡ് ടെസ്റ്റ് മാത്രം മതിയാകും. അതിനുശേഷമാണെങ്കില്‍ പാര്‍ട്ട്-1 ഗ്രൗണ്ട് ടെസ്റ്റും എടുക്കേണ്ടി വരും. കാലാവധി അവസാനിക്കുന്നതിന് ഒരു വര്‍ഷം മുമ്പ് ലൈസന്‍സ് പുതുക്കാന്‍ കഴിയും. കാലാവധി അവസാനിച്ച ലൈസന്‍സ് പുതുക്കാനുള്ള അപേക്ഷയും ഇതിനുള്ള ഫീസ് അടക്കുന്നതെല്ലാം ഓണ്‍ലൈനില്‍ സാധിക്കും. www.parivahan.gov.in എന്ന മോട്ടോര്‍ വാഹന വകുപ്പ് വെബ്സൈറ്റില്‍ വാഹനം വിഭാഗം വാഹനങ്ങള്‍ സംബന്ധിച്ചും സാരഥി എന്നത് ലൈസന്‍സ് സേവനങ്ങള്‍ സംബന്ധിച്ചുമുള്ളതാണ്. സാരഥി എന്ന ലിങ്ക് തിരഞ്ഞെടുത്ത ശേഷം ഡ്രൈവിങ്ങ് ലൈസന്‍സ് റിലേറ്റഡ് സര്‍വീസ് തിരഞ്ഞെടുത്താല്‍ ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാകും.

ലൈസന്‍സ് എടുത്തത് ഏത് സംസ്ഥാനത്ത് നിന്നാണെന്നത് തിരഞ്ഞെടുക്കുന്നതാണ് ആദ്യ ഘട്ടം. ഇതില്‍ ഡി.എല്‍ സര്‍വീസ് തിരഞ്ഞെടുത്ത് ലൈസന്‍സ് നമ്പര്‍, ജനനത്തീയതി എന്നിവ ചോദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ അത് രേഖപ്പെടുത്തിയാല്‍ ലൈസന്‍സ് ഉടമയുടെ വിവരങ്ങള്‍ ലഭ്യമാകും. ഈ വിവരങ്ങള്‍ വിലയിരുത്തിയ ശേഷം ശരിയാണെങ്കില്‍ യെസ് നല്‍കി ലൈസന്‍സ് റിന്യൂവല്‍ തിരഞ്ഞെടുക്കാം. ഇതില്‍ വിവരങ്ങള്‍ അപ്ഡേറ്റ് ചെയത് കഴിഞ്ഞാല്‍ ആപ്ലിക്കേഷന്‍ നമ്പര്‍ എസ്.എം.എസ് ആയി ലഭിക്കും.
സെല്‍ഫ് ഡിക്ലറേഷന്‍, ഫോം 1, ഫോം 1 എ, ഫോം 2 എന്നിവ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. മെഡിക്കല്‍ ഫിറ്റ്നെസ്, ഐ സര്‍ട്ടിഫിക്കറ്റ്, ഫിസിക്കല്‍ ഫിറ്റ്നെസ് തുടങ്ങിയവയ്ക്കുള്ള അപേക്ഷകളാണിവ. ഇത് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കുക. ഫോട്ടോ, ഡിജിറ്റല്‍ ഒപ്പ് എന്നിവ ഉള്‍പ്പെടെയാണ് ഫോം ലഭിക്കുന്നത്. ഈ അപേക്ഷകളാണ് നേത്രരോഗ വിദഗ്ധന്‍, മെഡിക്കല്‍ ഓഫീസര്‍ എന്നിവരെ കൊണ്ട് പരിശോധിപ്പിച്ച്‌ സാക്ഷ്യപ്പെടുത്തണം.

ഇതിനുശേഷം, ആപ്ലിക്കേഷന്‍ നമ്പറും ജനനത്തീയതിനും നല്‍കി ആപ്ലിക്കേഷന്‍ വിന്‍ഡോ തുറക്കുക. അതിലേക്ക് എല്ലാ രേഖകളും സ്കാന്‍ ചെയ്ത അപ്ലോഡ് ചെയ്യണം. സ്കാന്‍ ചെയ്യുമ്പോള്‍ മെഡിക്കല്‍, ഐ-സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കുന്ന ഡോക്ടറുടെ സീല്‍, രജിസ്റ്റര്‍ നമ്പര്‍ തുടങ്ങിയവ വ്യക്തമാകും വിധം സ്കാന്‍ ചെയ്യാന്‍ ശ്രദ്ധിക്കണം. അതിനുശേഷം ഓണ്‍ലൈന്‍ ഫീസ് അടയ്ക്കണം. ഇത്രയും കാര്യങ്ങള്‍ കൃത്യമായി ചെയ്ത ശേഷം ആപ്ലിക്കേഷന്‍ സബ്മിറ്റ് ചെയ്യാം”

Related Articles

Back to top button