IndiaInternationalLatest

വാക്സിന്‍ പരീക്ഷണം അനുകൂലം; കോവിഡ് വ്യാപനം പരിസമാപ്തിയിലേക്കെന്ന് സൂചനയുമായി ലോകാരോ​ഗ്യ സംഘടന

“Manju”

സിന്ധുമോൾ. ആർ

യു.എന്‍; കോവിഡ് വ്യാപനം പരിസമാപ്തിയിലേക്കെന്ന് സൂചനയുമായി ലോകാരോ​ഗ്യ സംഘടന മേധാവി തെദ്രോസ് അദനോം ഗബ്രെയേസിസ്. വാക്‌സിന്‍ പരീക്ഷണങ്ങള്‍ അനുകൂലഫലം നല്‍കിത്തുടങ്ങിയതിനാല്‍ കോവിഡിന്റെ പരിസമാപ്തിയ്ക്കായി ലോകത്തിന് സ്വപ്‌നം കാണാനാരംഭിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

വൈറസിനെ എന്നന്നേക്കുമായി നശിപ്പിക്കാം. പക്ഷെ അതിലേക്കുള്ള പാത അപകടകരവും അവിശ്വനീയവുമാണ്. മനുഷ്യത്വത്തിന്റെ നന്മയും ഏറ്റവും മോശമായ വശവും കോവിഡ് കാലം നമുക്ക് കാണിച്ചു തന്നെന്ന് അദ്ദേഹം പറഞ്ഞു. ഗൂഢാലോചനയുടെ തന്ത്രങ്ങള്‍ കാരണം ശാസ്ത്രം പിന്തള്ളപ്പെട്ട, ഭിന്നതയുടെ സ്വരം ഐക്യദാര്‍ഢ്യത്തെ തകര്‍ത്ത, സ്വാര്‍ത്ഥതാത്പര്യം ത്യാഗത്തെ മറികടന്ന ചിലയിടങ്ങളില്‍ വൈറസ് കൂടുതല്‍ ശക്തി പ്രാപിക്കുകയും വ്യാപിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു അദ്ദേഹം പറഞ്ഞു. എന്നാല്‍, വാക്‌സിനുകള്‍ക്കായുള്ള കൂട്ടയോട്ടത്തിനിടയില്‍ ദരിദ്രരാഷ്ട്രങ്ങളെ സമ്പന്നരാഷ്ട്രങ്ങള്‍ ചവിട്ടിയമര്‍ത്തരുതെന്നും തെദ്രോസ് അദനോം കൂട്ടിച്ചേര്‍ത്തു.

Related Articles

Back to top button