KeralaLatestThiruvananthapuram

‘ഞാനൊരു പ്രത്യേക ജനുസ്; പി.ആര്‍ ഏജന്‍സികളല്ല എന്നെ പിണറായി വിജയനാക്കിയത്’

“Manju”

നിങ്ങളൊരു കമ്യൂണിസ്റ്റാണോ?,ഞാനൊരു പ്രത്യേക ജനുസ്സാണ്; ഇതു വല്ലാത്ത  തള്ളായിപ്പോയി'-നിയമസഭയിൽ നടന്നത് | Kerala Legislative Assembly| Pinarayi  Vijayan| P.T. Thomas ...

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസിന്റെ പേരില്‍ നിയമ സഭയില്‍ മുഖ്യമന്ത്രി പി.ടി. തോമസ് വാക്പോര്. അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിക്കൊണ്ടാണ് പി.ടി. തോമസ് മുഖ്യമന്ത്രിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ചത്. എന്നാല്‍ പൂരപ്പാട്ടിനുള്ള സ്ഥലമല്ല നിയമസഭയെന്ന് പി.ടി.തോമസിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. താനൊരു പ്രത്യേക ജനുസാണെന്ന് സ്വയം വിശേഷിപ്പിച്ച മുഖ്യമന്ത്രി പ്രതിപക്ഷം ശപിച്ചാല്‍ അധോലോക നായകനാകില്ലെന്നും പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരേ കടുത്ത ആക്രമണമാണ് പി.ടി. തോമസ് നടത്തിയത്. മുഖ്യമന്ത്രിയെ നേരിട്ട് സ്വര്‍ണ്ണക്കടത്ത് കേസിന്റെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയ പി.ടി. തോമസ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കെതിരേയും ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ തന്റെ വീട്ടില്‍ വിവാഹത്തലേന്ന് സ്വപ്ന സുരേഷ് എത്തിയിരുന്നില്ലെന്നും ബന്ധുക്കളില്‍ ആരെയും അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

ജയില്‍ കാട്ടി കമ്യൂണിസ്റ്റുകാരെ പേടിപ്പിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ പലപ്പോഴും പലരും അതിന് ശ്രമിച്ചതാണ്. നട്ടെല്ല് ഒടിക്കാന്‍ ശ്രമിച്ചുവെന്ന് അടിയന്തരാവസ്ഥക്കാലം ഓര്‍മിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അന്ന് പോലും ആരുടെ മുന്നിലും തലകുനിച്ചിട്ടില്ലെന്നും ഇന്നും ആ നട്ടെന്ന് നിവര്‍ത്തിതന്നെ നില്‍ക്കുന്നുവെന്നം അദ്ദേഹം പറഞ്ഞു.

താന്‍ യു..പി.എ കേസില്‍ പ്രതിയാകണമെന്ന മോഹം പ്രതിപക്ഷത്തിനുണ്ടെന്നും എന്നാല്‍ അതൊരു മോഹമായി തന്നെ അവശേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പി.ആര്‍. ഏജന്‍സികളല്ല തന്നെ പിണറായി വിജയനാക്കിയത്. അഭിമാനിക്കാന്‍ വകയുള്ളതുകൊണ്ടാണ് മുഖ്യമന്ത്രി കസേരയില്‍ ഞെളിഞ്ഞിരിക്കുന്നത്. പ്രതിപക്ഷം ശപിച്ചാല്‍ താന്‍ അധോലോക നായകനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

Related Articles

Back to top button