KeralaLatest

റിമാന്‍ഡ് പ്രതി മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല

“Manju”

റിമാൻഡ് പ്രതി മരിച്ച സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് രമേശ്  ചെന്നിത്തല

ശ്രീജ.എസ്

കോട്ടയം ;റിമാന്‍ഡ് പ്രതി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊലീസിന്റെ ക്രൂരമര്‍ദനം മൂലമാണ് ഷെഫീഖ് മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വസ്തുതകള്‍ പുറത്തു കൊണ്ടു വരാന്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

ഷെഫീഖിന്റെ മരണം തലയ്‌ക്കേറ്റ ക്ഷതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. തലയിലെ പരുക്കിനെ തുടര്‍ന്നാണ് ആന്തരിക രക്തസ്രാവം ഉണ്ടായതെന്ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റു മോര്‍ട്ടത്തില്‍ കണ്ടെത്തി. തലയുടെ മുന്‍ ഭാഗത്ത് ഇടതു കണ്ണിന് മുകളില്‍ പരുക്കുണ്ട്. ശരീരത്തില്‍ മറ്റു ഭാഗങ്ങളില്‍ പരുക്കുകള്‍ ഇല്ല. മരണത്തിലേക്ക് നയിച്ച ക്ഷതം വീഴ്ച മൂലമോ മര്‍ദനം മൂലമോ എന്ന് സ്ഥിരീകരിക്കാന്‍ ആയിട്ടില്ല. ശാസ്ത്രീയ പരിശോധനാഫലം ലഭ്യമായാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരികയുള്ളൂ.

Related Articles

Back to top button