സിന്ധുമോള്‍ ആര്
തിരുവനന്തപുരം: ബെവ്ക്യൂ ആപ് ട്രയല്‍ റണ്‍ വിജയകരമെന്ന് ഫെയര്‍കോഡ് കമ്പനി. ഏതാനും നിമിഷങ്ങള്‍ മാത്രം പ്ലേ സ്റ്റോറില്‍ ലഭ്യമാക്കിയ ബെവ്ക്യൂ ആപ്പിന്റെ ബീറ്റാ വേര്‍ഷന്‍ ആയിരങ്ങളാണ് ഡൗണ്‍ലോഡ് ചെയ്തത്.
രണ്ട് മിനിറ്റില്‍ ഇരുപതിനായിരത്തോളം പേര് ബെവ് ക്യൂ ആപ്പിന്റെ ബീറ്റാവേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്തെന്ന് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് കമ്പനി അറിയിച്ചു. നിലവില്‍ ബീറ്റാ ആപ്പ് പ്ലേ സ്റ്റോറിലുണ്ടെങ്കിലും ഡൗണ്‍ലോഡ് ചെയ്യാനാവില്ല. ആപ്പ് ഡൗണ്‍ലോഡ് ചെയ്തവര്‍ മദ്യം വാങ്ങാനുള്ള ടോക്കണ്‍ എടുത്തെങ്കിലും അതെല്ലാം ഇന്നത്തെ തീയതിക്കുള്ള ടോക്കണുകളാണെന്നും അവയൊന്നും തന്നെ വാലിഡ് അല്ലെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.
35 ലക്ഷം പേര്‍ക്ക് വരെ ഒരേസമയം ഉപയോഗിക്കാവുന്ന തരത്തിലാണ് ആപ്പ് സജ്ജമാക്കിയത് എന്നാണ് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് സൊല്യൂഷന്‍സ് അവകാശപ്പെടുന്നത്. നാളെ മുതലാണ് സംസ്ഥാനത്ത് മദ്യവില്പന പുനരാരംഭിക്കുന്നത്. മദ്യവില്പന തുടങ്ങാന്‍ ഇന്ന് ചേര്‍ന്ന മന്ത്രസഭായോഗം അനുമതി നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തെ 303 ബെവ്കോ – കണ്‍സ്യൂമര്‍ഫെഡ് മദ്യവില്പനശാലകളും സ്വകാര്യ ബാറുകളും വൈന്‍ പാര്‍ലറുകളുടേയും ആപ്പില്‍ ലഭ്യമാണ്.
പിന്‍കോഡ് വഴി ഉപഭോക്താവിന് അടുത്തുള്ള മദ്യവില്പനശാലയില് പ്രവേശിക്കാനുള്ള ടോക്കണ്‍ ആപ്പിലൂടെ ലഭിക്കും. ഇതുമായി നിര്‍ദേശിക്കപ്പെട്ട മദ്യവില്‍പനശാലയിലെത്തി മദ്യം വാങ്ങാവുന്ന തരത്തിലാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഗൂഗിളിലും പ്ലേ സ്റ്റോറിലും കഴിഞ്ഞ ഒരാഴ്ചയായി ഈ ആപ്പിനായി സെര്‍ച്ച് ചെയ്ത് കാത്തിരുന്നത്.
ഇന്ന് വൈകിട്ട് 3.30-ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണന് ആപ്പിന്റെ വിശദവിവരങ്ങള്‍ പുറത്തു വിടും. ഇതിനു ശേഷം ഔദ്യോഗികമായി പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും ബെവ് ക്യൂ ആപ്പ് ലഭ്യമാകും.