IndiaLatest

നീറ്റ് പി.ജി 2021; പരീക്ഷാ തീയതി പ്രഖ്യാപിച്ചു

“Manju”

നീറ്റ് പി.ജി 2021; പരീക്ഷാ തീയതി പ്രഖ്യാപിച്ചു

ശ്രീജ.എസ്

ന്യൂഡല്‍ഹി: രാജ്യത്ത് നീറ്റ് 2021 പി.ജി പരീക്ഷാതീയതി പ്രഖ്യാപിച്ച്‌ നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ (എന്‍.ബി.). വിവിധ കേന്ദ്രങ്ങളില്‍ വെച്ച്‌ ഏപ്രില്‍ 18-നാകും കംമ്പ്യൂട്ടറധിഷ്ഠിത പരീക്ഷ നടക്കുക. സന്ദര്‍ഭ മനുസരിച്ച്‌ പരീക്ഷാതീയതില്‍ മാറ്റമുണ്ടായേക്കാമെന്നും എന്‍.ബി.ഇ അറിയിച്ചു.

പി.ജി പ്രവേശന പരീക്ഷയെഴുതാനുദ്ദേശിക്കുന്ന വിദ്യാര്‍ഥികള്‍ ജൂണ്‍ 30-ന് മുന്‍പായി എം.ബി.ബി.എസ് ബിരുദവും ഇന്റേണ്‍ഷിപ്പും പൂര്‍ത്തിയാക്കിയിരിക്കണം. അപേക്ഷാ ഫോം nbe.edu.in, natboard.edu.in എന്നീ വെബ്സൈറ്റുകളില്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

ഏപ്രില്‍ 18-ന് നടക്കുന്ന കംമ്പ്യൂട്ടറധിഷ്ഠിത പരീക്ഷയില്‍ 300 ചോദ്യങ്ങളാണുണ്ടാവുക. മൂന്നു മണിക്കൂര്‍ 30 മിനിറ്റാകും പരീക്ഷയുടെ ദൈര്‍ഘ്യം. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Related Articles

Back to top button