Kerala

യു.ഡി.എഫ് ആള്‍ക്കൂട്ട സമര പരിപാടികള്‍ അവസാനിപ്പിക്കും; രമേശ് ചെന്നിത്തല

“Manju”

ശ്രീജ.എസ്

യു.ഡി.എഫ് ആള്‍ക്കൂട്ട സമര പരിപാടികള്‍ നിര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഇന്നത്തേത് അവസാന പ്രത്യക്ഷ സമരമെന്നും ചെന്നിത്തല പറഞ്ഞു. ഘടകകക്ഷികളുമായി കൂടിയാലോചിച്ചാണ് ആള്‍ക്കൂട്ട സമരം വേണ്ടൈന്ന തീരുമാനം എടുത്തത്. കാര്‍ഷിക ബില്ലിന് എതിരെ നടത്തിയ രാജ് ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല. സമരങ്ങളുടെ കാര്യത്തില്‍ പുനര്‍വിചിന്തനം നടത്തുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും പറഞ്ഞു. ആരോഗ്യ നിയമങ്ങള്‍ പാലിച്ചുള്ള സമരങ്ങള്‍ മാത്രമേ ഇനി സാധ്യമാകൂവെന്നും മുല്ലപ്പള്ളി. സംസ്ഥാനത്തെ ആരോഗ്യരക്ഷാ പ്രവര്‍ത്തനങ്ങള്‍ താറുമാറായതായും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

Related Articles

Back to top button