IndiaLatest

 നേപ്പാൾ വിദേശകാര്യമന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തി.

“Manju”

ന്യൂഡൽഹി : പ്രതിരോധ മേഖലയിൽ ഇന്ത്യയുമായി സഹകരണം മെച്ചപ്പെടുത്താനുള്ള തയ്യാറെടുപ്പുമായി നേപ്പാൾ. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി നേപ്പാൾ വിദേശകാര്യമന്ത്രി പ്രദീപ് ഗ്യാവലി കൂടിക്കാഴ്ച നടത്തി. പ്രതിരോധമേഖലയിൽ പരസ്പരം സഹകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരു നേതാക്കളും ചർച്ച ചെയ്തു.

കൂടിക്കാഴ്ചയുടെ വിവരം രാജ്‌നാഥ് സിംഗ് ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. ശ്രീ പ്രദീപ് ഗ്യാവലിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം ഇരു രാജ്യങ്ങളിലെയും സർക്കാരുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം അതിരുകളില്ലാത്തതാണ്- രാജ്‌നാഥ് സിംഗ് ട്വിറ്ററിൽ കുറിച്ചു.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് ഗ്യാവാലി ഇന്ത്യയിൽ എത്തിയത്. ശനിയാഴ്ച സന്ദർശനത്തിന്റെ മൂന്നാം ദിനമാണ്. രാജ്യത്ത് എത്തിയ അദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ വിവിധ കേന്ദ്ര മന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. എല്ലാ മേഖലയിലും ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗാമായാണ് ഗ്യാവലിയുടെ ഇന്ത്യാ സന്ദർശനമെന്നാണ് ഇതിൽ നിന്നും  വ്യക്തമാകുന്നത്.

 

Related Articles

Back to top button