ErnakulamKeralaLatest

ബി ജെ പി തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ സംഘര്‍ഷം

“Manju”

കൊച്ചി | എറണാകുളം പിറവം നിയോജക മണ്ഡലം ബി ജെ പി തിരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ സംഘര്‍ഷം. തദ്ദേശ തിരഞ്ഞെടുപ്പില്‍ യു ഡി എഫുമായി നേതൃത്വം രഹസ്യ ധാരണയുണ്ടാക്കി, യു ഡി എഫ് സ്ഥാനാര്‍ഥിക്കായി വോട്ട് മറിച്ചു എന്നെല്ലാം കുറ്റപ്പെടുത്തി ഒരു വിഭാഗം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ജില്ലാ പഞ്ചായത്ത് ഉദയംപേരൂര്‍ ഡിവിഷനില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്താതെ സീറ്റ് യു ഡി എഫിന് കച്ചവടം നടത്തിയതായി പ്രവര്‍ത്തകര്‍ ആരോപിച്ചു. പിറവം നിയോജക മണ്ഡലം പ്രസിഡന്റ് പ്രഭാപ്രശാന്തിനാണ് ഇതിന്റെ ഉത്തരവാദിത്തണമെന്ന് ഇവര്‍ പറഞ്ഞു.എന്നാല്‍ പ്രഭാപ്രശാന്ത് ഇത് നിഷേധിച്ചെങ്കിലും പ്രവര്‍ത്തകര്‍ യോഗത്തില്‍ അദ്ദേഹത്തെ കൈയേറ്റം ചെയ്യുകയായിരുന്നു.

Related Articles

Back to top button