KeralaLatestThiruvananthapuram

ട്രെയിൻ സർവീസുകൾ റദ്ദാക്കി

“Manju”

തിരുവനന്തപുരം: പ്രതികൂല കാലാവസ്ഥ കാരണം ഇന്നും കേരളത്തില്‍ നിന്നുമുള്ള നിരവധി ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. സെക്കന്തരാബാദ്-തിരുവനന്തപുരം ശബരി എക്സ്പ്രസ് ഇന്ന് സര്‍വീസ് നടത്തില്ല. നാഗര്‍കോവില്‍-തിരുവനന്തപുരം പ്രതിദിന സര്‍വീസ് റദ്ദാക്കി.

തിരുച്ചി-തിരുവനന്തപുരം ഇന്റര്‍സിറ്റി തിരുനെല്‍വേലിയില്‍ സര്‍വീസ് അവസാനിപ്പിക്കും. പുനലൂര്‍-മധുര എക്സ്പ്രസ് സര്‍വീസ് ആരംഭിക്കുക തിരുനെല്‍വേലിയില്‍ നിന്നാണ്. ഐലന്റ് എക്സ്പ്രസ് ഇന്ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഹൈദരാബാദില്‍ മഴയും വെള്ളപ്പൊക്കവും രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്തുനിന്നുള്ള നിരവധി ട്രെയിന്‍ സര്‍വീസുകള്‍ ഇന്നലെയും ഇന്നുമായി റെയില്‍ വേ റദ്ദുചെയ്തത്.

Related Articles

Back to top button