InternationalLatest

കാബൂളില്‍ രണ്ട് വനിതാ ജഡ്ജിമാരെ വെടിവെച്ച്‌ കൊന്നു

“Manju”

കാബൂളില്‍ രണ്ട് സുപ്രീം കോടതി വനിതാ ജഡ്ജിമാരെ വെടിവെച്ചു കൊന്നു | Two Women  Supreme Court Judges Killed| Gunmen| Kabul| afghanistan
കാബൂള്‍: രണ്ട് വനിതാ ജഡ്ജിമാരെ അജ്ഞാതന്‍ വെടിവെച്ച്‌ കൊലപ്പെടുത്തി. അഫ്ഗാനിലെ കാബൂളിലാണ് സംഭവം. രണ്ട് വനിതാ ജഡ്ജിമാരെയും വിദ്യാഭ്യാസവകുപ്പിലെ ഒരു ജീവനക്കാരിയെയും അജ്ഞാതന്‍ വെടിവച്ചുകൊലപ്പെടുത്തി. വെടിവയ്പില്‍ ഡ്രൈവര്‍ക്കും മറ്റൊരാള്‍ക്കും പരിക്കുണ്ട്. ടൊളൊ ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്.
രാവിലെ പ്രദേശിക സമയം 8.30നാണ് സംഭവം നടന്നത്. അക്രമി ജഡ്ജിമാര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് നിറയൊഴിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.മരിച്ചവരുടെ പേര് വിവരങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. ആരാണ് കൊലപാതകത്തിനു പിന്നിലെന്നും വ്യക്തമല്ല.

Related Articles

Back to top button