ശംഖുംമുഖം: വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച ഒരുകോടി രൂപ വിലവരുന്ന സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. വയനാട് സ്വദേശി മുഹമ്മദ് (43) പിടിയിലായി. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യംചെയ്ത് വരുകയാണ്.
ശനിയാഴ്ച വൈകുനേരം ആറിന് ദുബൈയില്‍ നിന്നുവന്ന എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന ഇയാള്‍ 1.8 കിലോഗ്രം തൂക്കംവരുന്ന രണ്ട് സ്വര്‍ണക്കട്ടികള്‍ പ്രത്യേകതരം പേപ്പര്‍ ഉപയോഗിച്ച് കൈകളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.
എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് അസിസ്റ്റന്റ് കമീഷണര്‍ എന്‍.എസ്. ദേവെന്റ നേതൃത്വത്തില്‍ സൂപ്രണ്ട് യു. പുഷ്പ, ഇന്‍സ്പെക്ടര്‍മാരായ ഡി. വിശാഖ്, ജി. ദീപേഷ്, രാംകുമാര്‍, ഗുല്‍ഷന്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്.