Uncategorized

ട്രെൻഡിംഗ് നമ്പർ വൺ ആയി ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’

“Manju”

ട്രെൻഡിംഗ് നമ്പർ വൺ ആയി ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’

വ്യത്യസ്ത പ്രമേയവുമായി എത്തിയ ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ എന്ന ഹ്രസ്വചിത്രം 70 ലക്ഷം കാഴ്ചക്കാരുമായി യൂട്യൂബ് ഇന്ത്യയിൽ ട്രെൻഡിംഗ് നമ്പർ വൺ. പോഷ് മാജിക്കാ ക്രീയേഷൻസിന്റെ ബാനറിൽ അഖില മിഥുൻ ആണ് ചിത്രം നിർമ്മിച്ചത്. തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുന്നു എന്ന പ്രത്യേകതയും ഈ ഹ്രസ്വചിത്രത്തിനുണ്ട്. ഇത് വാണിജ്യപരമായും ചിത്രത്തെ വിജയകാരമാക്കി തീർത്തു.

ഇതാദ്യമായാണ് ഒരു മലയാള ഹ്രസ്വചിത്രം ഇത്രയും കാഴ്ചക്കാരുമായി യൂട്യൂബ് ഇന്ത്യയുടെ ട്രെൻഡിംഗിൽ ഒന്നാമത് എത്തുന്നത്. ശക്തവും, വ്യത്യസ്തവുമായ പ്രമേയങ്ങളെ പിന്തുണയ്ക്കുക, ഹ്രസ്വചിത്രങ്ങളുടെ നിർമ്മാണത്തിന് പ്രധാന്യം നൽകുക എന്ന ലക്ഷ്യത്തോടെ നിർമ്മാണ രംഗത്തേക്ക് വന്ന പോഷ് മാജിക്കാ ക്രിയേഷൻസിന്റെ ആദ്യ നിർമ്മാണ സംരംഭമാണ് ‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’.

ആർ ജെ ഷാൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അനുപമ പരമേശ്വരൻ, ഹക്കിം ഷാജഹാൻ എന്നിവരാണ് നായികാ നായകന്മാർ. റിലീസ് ചെയ്ത് വെറും 2 ദിവസങ്ങൾ കൊണ്ടാണ് ഹ്രസ്വചിത്രം യൂട്യൂബ് ഇന്ത്യയിൽ ട്രെൻഡിംഗായത്.

Related Articles

Check Also
Close
Back to top button