InternationalLatest

ഖത്തറില്‍ നാളെ മുതല്‍ കോവിഡ്​ വാക്​സിന്‍ നല്‍കും

“Manju”

ഖത്തറിൽ നാളെ മുതൽ കോവിഡ് വാക് സിൻ നൽകും

ശ്രീജ.എസ്

ദോഹ ; ഖത്തറില്‍ നാളെ മുതല്‍ കോവിഡ്​ വാക്​സിന്‍ നല്‍കും. 7 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലൂടെ കോവിഡ് ​വാക്​സിന്‍ നല്‍കുക. വന്‍കിട ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസര്‍, ബയോടെക്കുമായി ചേര്‍ന്നു വികസിപ്പിച്ച കോവിഡ് വാക്സീന്‍ ആണ് വിതരണം ചെയ്യുന്നത്.

ആദ്യഘട്ടത്തില്‍ പ്രായമായവര്‍, ദീര്‍ഘകാല അസുഖങ്ങളുള്ളവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ്​ വാക്​സിന്‍‍ നല്‍കുക. രാജ്യത്തെ എല്ലാവര്‍ക്കും നല്‍കാനുള്ള വാക്​സിന്‍ എത്തിക്കുമെന്നും നിലവില്‍ ആദ്യബാച്ചാണ്​ എത്തിയിരിക്കുന്നതെന്നും അധികൃതര്‍ പറഞ്ഞു. സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായാണ്​ വിതരണം. തുടക്കത്തില്‍ ആര്‍ക്കും നിര്‍ബന്ധമാക്കില്ല.

 

Related Articles

Back to top button