LatestThiruvananthapuram

പോത്തൻകോട് കഥകളി ക്ലബ്ബിന് പുതിയ ഭാരവാഹികൾ

“Manju”

ജ്യോതിനാഥ് കെ പി:
പോത്തൻകോട്. കലാമണ്ഡലം കൃഷ്ണൻ നായർ 38 വർഷങ്ങൾക്കു മുൻപ് ഉദ്ഘാടനം ചെയ്ത പോത്തൻകോട് കഥകളി ക്ലബ്ബിന് പുതിയ ഭാരവാഹികൾ. കഥകളി ക്ലബ്ബിന്റെ 38 മത് വാർഷിക പൊതുയോഗം ക്ലബ് ഓഫീസിൽ വെച്ച് ഇന്ന് നടന്നു. എസ് ഗോപിനാഥൻനായർ പ്രസിഡണ്ടായും കെ കൃഷ്ണപിള്ള വൈസ് പ്രസിഡണ്ടായും വട്ടപ്പറമ്പിൽ ഗോപിനാഥപിള്ള ജനറൽ സെക്രട്ടറിയായും ആർ മണികണ്ഠൻ നായർ, ആർ രവീന്ദ്രനാഥൻ നായർ എന്നിവർ ജോയിൻ സെക്രട്ടറിമാരായും എ വാസുദേവൻ നായർ ട്രഷററായും തെരഞ്ഞെടുത്തു. ആർ സദാശിവൻ നായർ എസ് രാജൻ, പി ഭാസ്കരൻ നായർ, എം പ്രഭാകരൻ,ഗൗതമൻ ബി വിജയകുമാർ എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു. യുവജനങ്ങൾക്കിടയിൽ കഥകളി യോടുള്ള അവബോധം വർധിപ്പിക്കുന്നതിന് വി കൃഷ്ണൻ തമ്പി തുടങ്ങി വെച്ചതാണ് ഈ പ്രസ്ഥാനം. ക്ലബ്ബിൽ പ്രതിപക്ഷം 6 കളികൾ അവതരിപ്പിച്ചുവരുന്നു. കൂടാതെ ചാക്യാർ കൂത്ത് കൂടിയാട്ടം ഓട്ടൻതുള്ളൽ തുടങ്ങിയവയും അവതരിപ്പിക്കുന്നു. കുട്ടികൾക്കുവേണ്ടി കഥകളി അടിസ്ഥാനമാക്കി പ്രശ്നോത്തരിയും പ്രഭാഷണങ്ങളും നടത്തിവരുന്നു. കേരളത്തിലെ മികച്ച കഥകളി കലാകാരന്മാരെ ക്ലബ്ബ് ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷമായി കോവിട് രോഗവ്യാപന ഭീതിമൂലം പരിപാടികൾ സംഘടിപ്പിച്ചിട്ടില്ല. കോവിഡ് രോഗഭീതി ഒഴിയുന്ന മുറയ്ക്ക് വീണ്ടും പരിപാടികൾ ആരംഭിക്കും

Related Articles

Back to top button