LatestThiruvananthapuram

രാജ് ഭവനും പൊലീസ് ആസ്ഥാനവും സമ്പൂർണ ഹരിതം

“Manju”

തിരുവനന്തപുരം : ഹരിത ഓഡിറ്റിൽ കേരള രാജ് ഭവൻ 100% മാർക്ക് കരസ്ഥമാക്കി സമ്പൂർണ ഹരിത ഓഫിസും ക്യാമ്പുമായി മാറി. പ്രകൃതി സൗന്ദര്യം പൂർണമായി നിലനിർത്തിക്കൊണ്ടുളള ഗ്രീൻപ്രോട്ടോക്കോൾ പ്രവർത്തനങ്ങളാണ് കേരള രാജ്ഭവനിൽ നടപ്പിലാക്കിയിട്ടുളളത്.

പൂന്തോട്ടത്തോടൊപ്പം ഔഷധ ചെടികളുടെ പൂന്തോട്ടം, പച്ചക്കറി തോട്ടം, വാഴകൃഷി തുടങ്ങിയവ ശാസ്ത്രീയമായി നടപ്പാക്കിയിട്ടുണ്ട്. ജൈവമാലിന്യം സംസ്‌കരിക്കുന്നതിന് റിംഗ്/പൈപ്പ് കമ്പോസ്റ്റ് സംവിധാനവും ഉണ്ട്. ഇവിടെ ഉൽപ്പാദിപ്പിക്കുന്ന ജൈവവളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. അജൈവമാലിന്യം മിനി എം.സി.എഫിൽ ശേഖരിച്ച് തരംതിരിച്ച് കൃത്യമായ ഇടവേളകളിൽ കോർപ്പറേഷൻ ഏറ്റെടുത്തു കൊണ്ടു പോകുകയും ചെയ്തു.

പോലിസ് മേധാവിയുടെ ഓഫിസ് പൂർണ്ണ ഗ്രീൻ സർട്ടിഫിക്കേഷൻ ഓഫിസായി ഹരിത ഓഡിറ്റിൽ കണ്ടെത്തി. ഡിസ്പോസിബിൾ/നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം നിരോധിച്ചുകൊണ്ടും എല്ലാ ജീവനക്കാരും ഭക്ഷണവും വെളളവും കഴുകി ഉപയോഗിക്കുന്ന പാത്രങ്ങളിൽ കൊണ്ടു വന്നും, ഓഫീസ് ഉപയോഗത്തിന് അത്തരം പാത്രങ്ങൾ സജ്ജമാക്കിയുമാണ് ഹരിത ഓഡിറ്റുകളിൽ പൂർണ്ണ മാർക്ക് നേടിയത്. ജൈവ – അജൈവ മാലിന്യങ്ങൾ തരംതിരിച്ച് പ്രത്യേക ബിന്നുകളിൽ നിക്ഷേപിച്ചും ജൈവ പച്ചക്കറി തോട്ടം, പൂന്തോട്ടം എന്നിവയും സജ്ജമാക്കിയിട്ടുണ്ട്.

ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങൾ നടപ്പിലാക്കിയ സർക്കാർ ഓഫിസുകൾ ഹരിത ഓഡിറ്റിനായി [email protected] എന്ന മെയിൽ ഐഡിയിലേക്ക് സന്ദേശം അയയ്ക്കണമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ ഡി.ഹുമയൂൺ അറിയിച്ചു.

Related Articles

Back to top button