International

ചൈനയുമായി ചർച്ച നടത്തിയിട്ട് കാര്യമില്ല; സമയമായെന്ന് അമേരിക്ക

“Manju”

വാഷിംഗ്ടൺ: അതിർത്തിയിൽ ചൈനയുമായി ചർച്ച നടത്തിയിട്ട് കാര്യമില്ലെന്ന് അമേരിക്ക. ചൈനയുടെ നിലപാടില്‍ മാറ്റം കൊണ്ടുവരാന്‍ ചര്‍ച്ചകള്‍ കൊണ്ടോ കരാറുകള്‍ കൊണ്ടോ സാധിക്കില്ല. ഇക്കാര്യം മനസിലാക്കാനുള്ള സമയമായെന്ന് അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രയാന്‍ പറഞ്ഞു.

ഇന്ത്യൻ അതിര്‍ത്തിയിലെ കയ്യേറ്റ ശ്രമങ്ങളുടെ ഭാഗമായി നിയന്ത്രണ രേഖയിൽ സൈന്യത്തെ ഉപയോഗിച്ച് നിയന്ത്രണം പിടിച്ചെടുക്കാൻ ചൈന ശ്രമിച്ചു. ചർച്ച കൊണ്ടോ കരാർ കൊണ്ടോ കാര്യമില്ല. ഇക്കാര്യം മനസിലാക്കാനുള്ള സമയമായി. തായ്‌വാന്‍ കടലിടുക്കിലെ ചൈനീസ് അധിനിവേശവും വ്യക്തമാണ്. ഈ മേഖലയില്‍ ചൈനീസ് നാവിക, വ്യോമസേനകള്‍ സൈനികാഭ്യാസം നടത്തുന്നത് തുടരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നേരത്തെ, അതിർത്തിയിൽ ചൈന വൻ സൈനിക വിന്യാസം നടത്തിയെന്ന ഇന്ത്യയുടെ വാദത്തെ പിന്തുണച്ച് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ രംഗത്തെത്തിയിരുന്നു. അതിർത്തിയിൽ ചൈന 60,000 സൈനികരെ വിന്യസിച്ചതായാണ് അദ്ദേഹം അറിയിച്ചത്. പസഫിക് രാജ്യങ്ങള്‍ക്ക് മേല്‍ ചൈന എത്രകണ്ട് ഭീഷണിയാണെന്നതിന് തെളിവാണ് ഹിമാലയന്‍ മേഖലയിലെ ചൈനയുടെ പ്രകോപനമെന്നും പോംപിയോ പറഞ്ഞു. ക്വാഡ് സമ്മേളനത്തിന് ശേഷമുള്ള വിശകലനത്തിലായിരുന്നു അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറിയുടെ പ്രസ്താവന.

Related Articles

Back to top button