IndiaKeralaLatest

ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ വിജയം;ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ചു മുഖ്യമന്ത്രി പിണറായി

“Manju”

തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഐതിഹാസിക വിജയമാണ് ഇന്ന് ഇന്ത്യ ഗാബയില്‍ നേടിയത്. ഇതിനെ അഭിനന്ദിച്ച്‌ നിരവധി പേരാണ് രംഗത്തുവന്നത്. കേരളാ മുഖ്യമന്ത്രി പിണറായി വിജയനു ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ചു. സോഷ്യല്‍ മീഡിയ കുറിപ്പിലൂടെയാണ് മുഖ്യമന്ത്രിയുടെ അഭിനന്ദനം.

ഓസ്‌ട്രേലിയന്‍ മണ്ണില്‍ ചരിത്ര വിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങള്‍. ബ്രിസ്‌ബെയ്‌നില്‍ ഓസ്‌ട്രേലിയയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച്‌ ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ഇന്ത്യ 2-1 ന് നിലനിര്‍ത്തി. പ്രമുഖ താരങ്ങളുടെ പരിക്കും വംശീയഅധിക്ഷേപവുമടക്കം നേരിട്ടാണ് ഇന്ത്യ വിജയക്കൊടി നാട്ടിയത്. ഇന്ത്യയുടെ പോരാട്ടവീര്യത്തിന്റെ നേര്‍സാക്ഷ്യമാണ് ഈ വിജയം പിണറായി വിജയന്‍ പറയുന്നു.

നേരത്തെ ഗാബ ടെസ്റ്റ് വിജയിച്ചതോടെ ഓസ്ട്രേലിയയില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് പരമ്ബരയാണ് ജയിച്ചത്. നാല് ടെസ്റ്റുകളുടെ ബോര്‍ഡര്‍ഗാവസ്‌കര്‍ ട്രോഫി 2-1ന് നേടിയാണ് അജിങ്ക്യ രഹാനെയും സംഘവും തലയുയര്‍ത്തി മടങ്ങുന്നത്. ബ്രിസ്ബേനിലെ അവസാന ടെസ്റ്റില്‍ മൂന്ന് വിക്കറ്റ് ജയം ഇന്ത്യ പേരിലാക്കി.

Related Articles

Back to top button