IndiaLatest

സഭാ പ്രതിനിധികള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

“Manju”

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി കത്തോലിക്കാ സഭാ മേലധ്യക്ഷന്മാര്‍. മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പ്രധാനമന്ത്രിയില്‍ പ്രതീക്ഷയെന്ന് സഭാ പ്രതിനിധികള്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു. ന്യൂനപക്ഷ അവകാശങ്ങള്‍ സംബന്ധിച്ച വിഷയത്തില്‍ എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി കര്‍ദിനാള്‍മാര്‍ വ്യക്തമാക്കി.സഭയ്‌ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും തൊട്ടുകൂടായ്‌മയില്ലെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് അടക്കമുളള വിഷയങ്ങളില്‍ ഒരു പ്രത്യേക സമുദായത്തിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ കിട്ടുന്നതിലുള്ള ആശങ്ക പ്രതിനിധികള്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

Related Articles

Back to top button