IndiaLatest

റാലിയില്‍ കണ്ണീര്‍വാതകവും ജലപീരങ്കിയും

“Manju”

കണ്ണീര്‍വാതകവും ജലപീരങ്കിയും മറികടന്ന് കര്‍ഷക പ്രക്ഷോഭം ഡല്‍ഹിയോടടുക്കുന്നു  | Farmers| Defying Tear Gas| Water Cannons| Inch Closer To Delhi

ശ്രീജ.എസ്

ഭോപ്പാല്‍: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷകര്‍ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം കടുത്ത സംഘര്‍ഷത്തില്‍ കലാശിച്ചു. സമര മുഖത്ത് പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിയും കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇതിനിടെ ചില പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ ഔദ്യോഗിക വസതിയായ രാജ് ഭവനിലേക്കാണ് മുന്‍മുഖ്യമന്ത്രി കമല്‍നാഥിന്റെ നേതൃത്വത്തിലുളള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സംഘം മാര്‍ച്ച്‌ നടത്തിയത്. കൊടികളും പ്ലക്കാര്‍ഡുകളുമായി നിരവധി പേരാണ് നഗരത്തിലെ ജവഹര്‍ ചൗക്ക് പ്രദേശത്ത് തടിച്ചുകൂടിയത്. പിന്നീട് ഇവര്‍ രാജ് ഭവനിലേക്ക് റാലി നടത്തുകയായിരുന്നു.

രാജ് ഭവന് സമീപമെത്തിയതോടെ പിരിഞ്ഞുപോകാന്‍ പോലീസ് ആവശ്യപ്പെട്ടെങ്കിലും ബാരിക്കേഡുകള്‍ തകര്‍ക്ക് പ്രവര്‍ത്തകര്‍ അക്രമാസക്തരായി .തുടര്‍ന്നാണ് പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചത്.

Related Articles

Back to top button