KeralaLatest

ശരത്തിന് തണലായി പാണക്കാട് തങ്ങൾ കുടുംബം സ്നേഹത്തിന്റെ വീട് നൽകുന്നു

“Manju”

 

മലപ്പുറം: കഴിഞ്ഞ വർഷം ഓഗസ്റ്റ് ഒമ്പതിനുണ്ടായ മലവെള്ളപ്പാച്ചിലിൽ അമ്മയെയും ഭാര്യയെയും ഒന്നര വയസുള്ള കുഞ്ഞിനെയും നഷ്ടപ്പെട്ട ശരത്തിന് പാണക്കാട് തങ്ങൾ കുടുംബം പ്രഖ്യാപിച്ച വീടിൻെറ താക്കോൽദാനം ബുധനാഴ്ച്ച രാവിലെ 10 ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിക്കും .തിമിർത്ത് പെയ്ത മഴവെള്ളം ചാലുകീറി ഒഴുക്കിവിടാൻ പുറത്തിറങ്ങിയതായിരുന്നു ശരത് . ഭാര്യ ഗീതുവും മകൻ ധ്രുവനും മുറിയിലായിരുന്നു .കുത്തിയൊലിച്ച മലവെള്ളത്തിൽ അമ്മയും ഭാര്യയും കുഞ്ഞും അതിൽ മറഞ്ഞു പോയി .അത്ഭുതകരമായി ശരത് രക്ഷപ്പെട്ടു .കണ്ണീരിലായ ശരത്തിന് സ്വാന്തനത്തിന്റെ തണലൊരുക്കി പാണക്കാട് തങ്ങൾ കുടുംബം പട്ടർക്കടവിൽ ആറ് സെന്റ് ഭൂമിയിൽ ഭവനം നിർമിച്ചു .

Related Articles

Back to top button