IndiaLatest

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ഉപനായകനായി തുടരുന്നതില്‍ സന്തോഷം; രഹാനെ

“Manju”

കോഹ്‌ലി മികച്ച ക്യാപ്റ്റന്‍; വൈസ് ക്യാപ്റ്റനായി തുടരും: രഹാനെ - Rahane said  Nothing has changed between me and Virat, that captain and I vice captain -  AajTak

ശ്രീജ.എസ്

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ഉപനായകനായി തുടരുന്നതില്‍ സന്തോഷമെന്ന് അജിങ്ക്യ രഹാനെ. കോഹ്ലി മികച്ച ക്യാപ്റ്റനാണെന്നും ഒരുമിച്ച്‌ വിജയങ്ങള്‍ നേടാനാണ് ടീം പരിശ്രമിക്കുന്നതെന്നും രഹാനെ പറഞ്ഞു.ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം രഹാനയെ ടെസ്റ്റ് ടീമിന്റെ ക്യാപറ്റനാക്കണമെന്ന വാദമുയര്‍ന്നിരുന്നു. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയ്ക്കായി കോഹ്ലി തിരച്ചെത്തിയതിനാല്‍ രഹാനയെ വീണ്ടും വൈസ് ക്യാപ്റ്റനാക്കുകയായിരുന്നു.

ഫെബ്രുവരി അഞ്ചിന് ചെന്നൈയിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തുടക്കമാകുന്നത്. ക്യാപ്റ്റനാകുക എന്നതല്ല ക്യാപ്റ്റന്റെ ചുമതല, ടീമിനെ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് വിജയത്തെ സ്വാധീനിക്കുന്നത്. ടീം വിജയിക്കാനായി കളിക്കുകയാണ് ലക്ഷ്യമെന്നും താരം പറഞ്ഞു. അഞ്ച് കളികളിലാണ് താരം ഇതുവരെ ടീമിനെ നയിച്ചിട്ടുള്ളത്. ഇതില്‍ നാലിലും ഇന്ത്യ വിജയിച്ചു. ഓസ്ട്രേലിയയ്ക്കെതിരായ ഒരു ടെസ്റ്റ് സമനിലയില്‍ പിരിഞ്ഞിരുന്നു.

വളരെക്കാലമായി ക്യാപ്റ്റന്‍ കോഹ്‌ലിയുമായി നല്ല ബന്ധത്തിലാണെന്നും ടീമിന്റെ വിജയത്തിനായി കോഹ്ലിയോടൊത്ത് തന്ത്രങ്ങള്‍ മെനയാറുണ്ടെന്നും അജിങ്ക്യ രഹാനെ വ്യക്തമാക്കി. കളിക്കളത്തില്‍ ബുദ്ധിപരമായ തീരുമാനങ്ങളെടുക്കുന്നതില്‍ കോഹ്ലി എപ്പോഴും മുന്നിലാണെന്നും രഹാനെ പറഞ്ഞു.

Related Articles

Back to top button