KeralaLatestThiruvananthapuram

കൊല്ലത്തും കളമശ്ശേരി മോഡല്‍ ആക്രമണം

“Manju”

കൊല്ലം:കൊല്ലം കരിക്കാട് സ്വദേശികളായ എട്ടാം ക്ലാസുകാരനും ഒമ്ബതാം ക്ലാസുകാരനുമാണ് കൂട്ടുകാരുടെ ക്രൂര മര്‍ദ്ദനത്തിനിരകളായത്. കളിയാക്കിയതിനെ ച്ചൊല്ലിയാണ് കുട്ടികളുടെ തമ്മില്‍ത്തല്ല്. കൂട്ടുകാരായ പ്രായപൂര്‍ത്തിയാകാത്തവരാണ് കുട്ടികളെ മര്‍ദിക്കുന്നത് . മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തായി. മൂന്നു ദിവസം മുന്‍പാണ് സംഭവം നടക്കുന്നത്. ആളൊഴിഞ്ഞ ഒരു ചതുപ്പ് പ്രദേശത്തു വച്ചാണ് മര്‍ദ്ദനം.
കൂട്ടത്തിലൊരാള്‍ മൊബൈല്‍ ഫോണില്‍ ദൃശ്യങ്ങള്‍ ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളില്‍ പങ്കു വച്ചതോടെയാണ് മര്‍ദ്ദനം പുറത്തറിയുന്നത്. ഇതോടെ പൊലീസ് ഇടപെട്ടു. സംഭവം പരിശോധിച്ചു വരികയാണ്. കുട്ടികളില്‍ ആര്‍ക്കും പ്രായപൂര്‍ത്തി ആയിട്ടില്ല. ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് കളമശ്ശേരിയിലും സമാനസംഭവം നടന്നിരുന്നു. മര്‍ദ്ദനദൃശ്യങ്ങള്‍ പുറത്തായതോടെ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരില്‍ ഒരാള്‍ പിന്നീട് വീട്ടില്‍ വച്ച്‌ ജീവനൊടുക്കിയത് വിവാദമായിരുന്നു.

Related Articles

Back to top button