IndiaInternationalLatest

രാജ്യത്ത് അതീവ ജാഗ്രതാനിര്‍ദേശം

“Manju”

 

ന്യൂഡല്‍ഹി : ഇസ്രായേല്‍ എംബസിക്ക് സമീപം സ്‌ഫോടനം ഉണ്ടായ പശ്ചാത്തലത്തില്‍ രാജ്യത്ത് അതീവ ജാഗ്രതാനിര്‍ദേശം. വിമാനത്താവളങ്ങള്‍, പ്രമുഖ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കെട്ടിടങ്ങള്‍ എന്നിവയ്ക്ക് അര്‍ധസൈനിക വിഭാഗമായ സിഐഎസ്‌എഫാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സുരക്ഷ ശക്തമാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായും സിഐഎസ്‌എഫ് അറിയിച്ചു.
ഇസ്രായേല്‍ എംബസിക്ക് 50 മീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നത്. അതീവ സുരക്ഷാ മേഖലയില്‍ വൈകീട്ടാണ് സംഭവം.
നടപ്പാതയിലാണ് ചെറിയ സ്‌ഫോടനം ഉണ്ടായത്. ഐഇഡിയെന്ന് സംശയിക്കുന്ന സ്‌ഫോടകവസ്തു പൂച്ചട്ടിയിലാണ് കണ്ടെത്തിയത്.
സ്ഫോടനത്തില്‍ എംബസിക്ക് സമീപം പാര്‍ക്ക് ചെയ്തിരുന്ന അഞ്ചു കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്.

Related Articles

Back to top button