KeralaLatestMalappuram

കുറ്റിപ്പുറം -തൃശ്ശൂർ സംസ്ഥാനപാതയിൽ ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട കാർ കാറിലും ബൈക്കിലും ഇടിച്ചു

“Manju”

പി.വി.എസ്

മലപ്പുറം: സംസ്ഥാനപാതയിൽ ചങ്ങരംകുളത്ത് നിയന്ത്രണം വിട്ട കാര്‍ എതിരെ വന്ന കാറിലും ബൈക്കിലും ഇടിച്ച് ബൈക്ക് യാത്രികരായ രണ്ട് പേര്‍ക്ക് പരിക്കേറ്റു. കുറ്റിപ്പുറം – തൃശ്ശൂര്‍ സംസ്ഥാന പാതയില്‍ ചങ്ങരംകുളം ചിയ്യാനൂര്‍ പാടത്ത് ഞായറാഴ്ച കാലത്ത് പത്തര മണിയോടെയാണ് അപകടം.കോഴിക്കോട് നിന്ന് കോട്ടയത്തേക്ക് പോയിരുന്ന കുടുംബം സഞ്ചരിച്ച കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് കുന്നംകുളത്ത് നിന്ന് കോഴിക്കോട്ടേക്ക് പോയിരുന്ന കാറിലും പുറകില്‍ വന്ന സ്കൂട്ടറിലും ഇടിച്ച് ഡിവൈഡറില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു.ബൈക്കില്‍ യാത്ര ചെയ്ത ചിറവല്ലൂര്‍ സ്വദേശികളായ യൂസഫ്(45)അശറഫ് (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.അപകടത്തില്‍ കാറുകള്‍ ഭാഗികമായ തകര്‍ന്നു.

Related Articles

Back to top button