IndiaLatest

ട്രെയിനുകളില്‍ ഇ – കാറ്ററിംഗ് സേവനങ്ങള്‍ ഇന്ന് മുതല്‍

“Manju”

ട്രെയിനുകളിൽ ഇ – കാറ്ററിംഗ് സേവനങ്ങൾ ഇന്ന് മുതൽ പുനരാരംഭിക്കും

ശ്രീജ.എസ്

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഐ.ആര്‍.സി.ടി.സി. നിര്‍ത്തിവച്ചിരുന്ന ഇ-കാറ്ററിംഗ് സേവനങ്ങള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്റ് ടൂറിസം കോര്‍പ്പറേഷന്‍(ഐ.ആര്‍.സി.ടി.സി) അറിയിച്ചു. ഭക്ഷണ വിതരണം ഘട്ടം ഘട്ടമായാകും പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ടുവരിക.
ഇന്ന് തുടങ്ങുന്ന ആദ്യ ഘട്ടത്തില്‍ ന്യൂഡല്‍ഹി ഉള്‍പ്പെടെ 62 പ്രധാന റെയില്‍ വേ സ്റ്റേഷനുകളിലാണ് കാറ്ററിംഗ് സേവനങ്ങള്‍ ആരംഭിക്കുന്നത്. യാത്രക്കാര്‍ക്ക് www.ecatering.irctc.com എന്ന വെബ്‌സൈറ്റ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. പതിനൊന്ന് മാസത്തിന് ശേഷമാണ് റെയില്‍വേ ഭക്ഷണ വിതരണം പുന: രാരംഭിക്കുന്നത്.

Related Articles

Back to top button